കുഞ്ഞാലിക്കുട്ടിയുടെ സ്വത്ത് വിവരങ്ങൾ പുറത്ത്; 15 ബാങ്ക് അക്കൗണ്ടുകൾ, ഭാര്യയുടെ പേരിൽ അക്കൗണ്ട് വെറെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മലപ്പുറം ലോക്സഭാ സീറ്റിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ ദേശീയ ജനറൽ സെക്രട്ടറിയുമായ പികെ കുഞ്ഞാലിക്കുട്ടിയുടെ സ്വത്ത് വിവരങ്ങൾ പുറത്ത്. തിരഞ്ഞെടുപ്പിനായി നൽകിയ നാമനിര്‍ദ്ദേശ പത്രികയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. ഏഷ്യാനെറ്റ് ഓൺലൈൻ പോർട്ടൽ പുറത്തുവിട്ടിരിക്കുന്ന വിവരങ്ങൾ ഇങ്ങനെ..

 

15 ബാങ്ക് അക്കൗണ്ടുകൾ

15 ബാങ്ക് അക്കൗണ്ടുകൾ

15 ബാങ്ക് അക്കൗണ്ടുകളാണ് കുഞ്ഞാലിക്കുട്ടിയ്ക്ക് സ്വന്തം പേരിലുള്ളത്. സ്വന്തം നാടായ മലപ്പുറം ജില്ലയിലെ ഊരകത്തെ സഹകരണ ബാങ്കിൽ ഏഴ് അക്കൗണ്ടുകളാണ് ഉളളത്. ഇതിൽ ആദ്യത്തേത് കറണ്ട് അക്കൗണ്ടാണ്. 5515 രൂപയാണ് നിക്ഷേപമായുള്ളത്. മറ്റ് ആറ് അക്കൗണ്ടുകളിൽ 31600 രൂപ, 114520 രൂപ, 30430 രൂപ, 63675 രൂപ, 46900 രൂപ, 15300 രൂപ എന്നിങ്ങനെയാണ് നിക്ഷേപം.

ട്രഷറിയിലെ നിക്ഷേപം

ട്രഷറിയിലെ നിക്ഷേപം

മലപ്പുറത്തെ ട്രഷറിയിലുളള സേവിങ്സ് അക്കൗണ്ടിൽ 2,82,156 രൂപയാണ് നിക്ഷേപമുളളത്. തിരുവനന്തപുരം സെക്രട്ടേറിയേറ്റിലെ സബ് ട്രഷറിയിൽ രണ്ട് അക്കൗണ്ടുകൾ വേറെയുമുണ്ട്. 13,40,986 രൂപയാണ് ഒരു അക്കൗണ്ടിലെ നിക്ഷേപം. സബ് ട്രഷറിയിലുളള മറ്റൊരു അക്കൗണ്ടിൽ 40383 രൂപയുടെ നിക്ഷേപവുമുണ്ട്.

ഭാര്യയ്ക്ക് പങ്കാളിത്തമുള്ള നിക്ഷേപങ്ങൾ

ഭാര്യയ്ക്ക് പങ്കാളിത്തമുള്ള നിക്ഷേപങ്ങൾ

മലപ്പുറത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയിൽ ഭാര്യയ്ക്ക് കൂടി തുല്യ പങ്കാളിത്തം ഉളള അക്കൗണ്ടിലെ നിക്ഷേപത്തിൽ 16,13,190.19 രൂപയാണുള്ളത്. മലപ്പുറത്തെ ഇന്റസ്ഇന്റ് ബാങ്കിന്റെ ശാഖയിലും ഭാര്യക്ക് തുല്യ പങ്കാളിത്തമുളള നിക്ഷേപമുണ്ട്. ഇതിൽ 4,69,916.78 രൂപയുണ്ട്.

പുതിയ അക്കൗണ്ട്

പുതിയ അക്കൗണ്ട്

മലപ്പുറത്ത് ഐസിഐസിഐ ബാങ്കിൽ 3,61,645.39 രൂപ നിക്ഷേപിച്ചിട്ടുണ്ട്. ഇതേ ബാങ്കിൽ ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടി പുതിയതായി ഒരു അക്കൗണ്ട് തുറന്നു. അതിൽ 4,05,000 രൂപയാണ് നിക്ഷേപം. ഇവയ്ക്ക് എല്ലാം പുറമെ ഡൽഹിയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പാര്‍ലമെന്റ് ഹൗസ് ബ്രാഞ്ചിൽ 9,63,061.20 രൂപയും ഉണ്ട്.

ഭാര്യയുടെ അക്കൗണ്ടുകൾ

ഭാര്യയുടെ അക്കൗണ്ടുകൾ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മലപ്പുറം ശാഖ, ഇന്റസ്ഇൻറ് മലപ്പുറം ശാഖ, കോട്ടക്കൽ സഹകരണ അ‍ബൻ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സുൽത്താൻ ബത്തേരി, കാത്തലിക് സിറിയൻ ബാങ്ക് മലപ്പുറം, ഐസിഐസിഐ ബാങ്ക് മലപ്പുറം എന്നിവിടങ്ങളിലാണ് കുഞ്ഞാലിക്കുട്ടിയുടെ ഭാര്യയ്ക്ക് അക്കൗണ്ടുളളത്.

malayalam.goodreturns.in

English summary

udf candidate pk kunhalikkutty has accounts in 15 banks

udf candidate pk kunhalikkutty has accounts in 15 banks.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X