ദില്ലി: രാജ്യത്തെ ആറു രാജ്യാന്തര വിമാനത്താവളങ്ങളുടെ നടത്തിപ്പ് അധികാരം കൈക്കലാക്കിയ അദാനി ഗ്രൂപ്പ് എയര്‍ലൈന്‍ ബിസിനസ് രംഗത്തേക്കും ചുവടുവയ്ക്കുന്നതായി സൂചന. സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ടുഴലുന്ന ജെറ്റ് എയര്‍വെയ്സ് സ്വന്തമാക്കാനാണ് അദാനി ഗ്രൂപ്പിന്റെ പുതിയ നീക്കം. ഇതുമായി ബന്ധപ്പെട്ട തീരുമാനം ഉടനുണ്ടാകുമെന്നാണ് സൂചന.

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വിമാനങ്ങള്‍ ലീസിന് നല്കിയ കമ്പനികള്‍ക്ക് പണം നല്കാനാവാതെ ജെറ്റ് എയര്‍വെയ്സ് എണ്‍പതിലേറെ വിമാനങ്ങള്‍ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ സര്‍വീസ് നിര്‍ത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ജെറ്റ് എയര്‍വെയ്സ് ഉടമകളായ നരേഷ് ഗോയലും ഭാര്യ അനിത ഗോയലും ഡയരക്ടര്‍ ബോര്‍ഡില്‍ നിന്ന് രാജിവച്ച് നിയന്ത്രണം ബാങ്കിന്റെ നേതൃത്വത്തിലുള്ള ഇടക്കാല മാനേജ്മെന്റ് കമ്മിറ്റിക്ക് വിട്ടിരുന്നു. മാര്‍ച്ച് 25ന് ചേര്‍ന്ന ബോര്‍ഡ് യോഗം ഭരണമാറ്റത്തിന് അനുവാദം നല്‍കുകയും കമ്പനിയെ ലേലത്തില്‍ വില്‍ക്കാല്‍ തീരുമാനിക്കുകയുമുണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ ഏപ്രില്‍ ഒന്‍പതോടെ താല്പര്യ പത്രം ക്ഷണിക്കുകയും ഏപ്രില്‍ 30ന് ലേലത്തില്‍ വില്‍ക്കുകയും ചെയ്യുമെന്നാണ് സൂചന.
അഞ്ചു വര്‍ഷം മുമ്പ് സ്പൈസ് ജെറ്റില്‍ നിക്ഷേപം ഇറക്കാന്‍ അദാനി ഗ്രൂപ്പ് നടത്തിയ ശ്രമം പക്ഷെ വിജയിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ എയര്‍ലൈന്‍സ് സ്വന്തമാക്കാനുള്ള അവരുടെ ശ്രമം ഫലം കാണുമന്നാണ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ വിലയിരുത്തുന്നത്. അഹ്മദാബാദ്, ജെയ്പൂര്‍, ഗുവാഹത്തി, ലക്നൗ, മഗംളൂരു, തിരുവനന്തപുരം എന്നീ ആറ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് നേരത്തേ അദാനി ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സ്വന്തമായി എയര്‍ലൈന്‍സ് കൂടിയുണ്ടാവുകയെന്ന തീരുമാനത്തിലേക്ക് കമ്പനി എത്തിയത്.

അതിനിടെ ജെറ്റ് എയര്വീസ് സര്‍വീസ് നിര്‍ത്തിയ 84 വിമാനങ്ങളെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ കമ്പനി നടത്തുന്നതായി അധികൃതര്‍ അറിയിച്ചു. നിലവില്‍ സര്‍വീസ് നടത്തുന്ന 35 വിമാനങ്ങളില്‍ നിന്ന് ഇനി കുറയില്ലെന്നും ഏപ്രിലോടെ 40 വിമാനങ്ങള്‍ കൂടി സര്‍വീസ് നടത്താനാവുമെന്നാണ് പ്രതീക്ഷയെന്നും അധികൃതര്‍ വ്യോമയാന മന്ത്രാലയവുമായി നടത്തിയ ചര്‍ച്ചയില്‍ അറിയിച്ചിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
