ലണ്ടന്‍: നീരവ് മോദിയും വിജയ് മല്യയും ബ്രിട്ടനില്‍ നിന്ന് നാടുകടത്തപ്പെട്ട് ഇന്ത്യയിലെത്തിയാല്‍ ജയിലിലെ ഒരേ സെല്ലില്‍ തന്നെയായിരിക്കുമോ ഇരുവരും കഴിയുകയെന്ന് ബ്രിട്ടീഷ് മജിസ്ട്രേറ്റിന്റെ ചോദ്യം. പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്ന് 13000 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട് ബ്രിട്ടനില്‍ കഴിയുന്ന വജ്രവ്യാപാരി നീരവ് മോദിയുടെ രണ്ടാം ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയിലായിരുന്നു വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയിലെ ചീഫ് മജിസ്ട്രേറ്റ് എമ്മ ആര്ബുദ്നോട്ടിന്റെ തമാശച്ചോദ്യം.

സാമ്പത്തിക തട്ടിപ്പുകേസില്‍ ലണ്ടനില്‍ കഴിയുന്ന മദ്യവ്യവസായി വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ നല്കിയ ഉത്തരവിന്റെ പശ്ചാത്തലത്തിലായിരുന്നു ചീഫ് മജിസ്ട്രേറ്റിന്റെ പ്രൊസിക്യൂഷനോടുള്ള ഈ ചോദ്യം. മോദിയെ എവിടേക്ക് വിട്ടുകിട്ടണമെന്നാണ് ഇന്ത്യയുടെ ആവശ്യമെന്നായിരുന്നു ജഡ്ജിയുടെ ആദ്യ ചോദ്യം. ഇതിനുള്ള മറുപടിയായി മുംബൈയിലേക്കാണ് നീരവ് മോദിയെ ഇന്ത്യ ആവശ്യപ്പെട്ടിട്ടുള്ളതെന്നും വിജയ് മല്യയെ പാര്‍പ്പിക്കുന്ന അതേ ജയിലില്‍ തന്നെയാവും വിചാരണ വേളയില്‍ നീരവ് മോദിയെയും താമസിപ്പിക്കുകയെന്നും ഇന്ത്യയ്ക്കു വേണ്ടി കേസ് വാദിക്കുന്ന ക്രൗണ്‍ പ്രോസിക്യൂഷന് സര്‍വീസ് അറിയിച്ചു. അപ്പോഴാണ് വിജയ് മല്യ കിടക്കുന്ന അതേ സെല്ലിലാണോ നീരവ് മോദിയെയും പാര്‍പ്പിക്കുക എന്ന് എമ്മ ആര്ബുദ്നോട് തമാശയായി ചോദിച്ചത്.
ഒരു സെല്ലില്‍ ഇരുവര്‍ക്കും കഴിയാനുള്ള സ്ഥലം ഉണ്ടല്ലോ എന്നും ജഡ്ജി കൂട്ടിച്ചേര്‍ത്തു. മല്യയുടെ കേസ് പരിഗണിക്കുന്ന സമയത്ത് മല്യയെ പാര്പ്പിക്കാനിരിക്കുന്ന ആര്‍തര്‍ റോഡ് ജയില്‍ സെല്ലിന്റെ വീഡിയോ പ്രൊസിക്യൂഷന് മജിസ്ത്രേറ്റിനെ കാണിച്ചിരുന്നു.9000 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുകേസില്‍ രാജ്യം വിട്ട വിജയ്മല്യയെ ഇന്ത്യയ്ക്കു കൈമാറാന്‍ ലണ്ടന്‍ കോടതി തീരുമാനിച്ചിരുന്നുവെങ്കിലും ബ്രിട്ടീഷ് ഹൈക്കോടതിയില്‍ ഇതിനെതിരേ അപ്പീല്‍ നല്‍കിയിരിക്കുകയാണ് മല്യ. കഴിഞ്ഞ ദിവസം ലണ്ടനില്‍ അറസ്റ്റിലായ നീരവ് മോദിയുടെ ജാമ്യാപേക്ഷ തള്ളിയ ലണ്ടന്‍ കോടതി അടുത്ത 26ന് കേസ് പരിഗണിക്കുമെന്ന് അറിയിച്ചിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
