ദില്ലി: മാസങ്ങളായി മുടങ്ങിയ ശമ്പളം കുടിശ്ശികയുള്‍പ്പെടെ മാര്‍ച്ച് 31നകം നല്‍കിയില്ലെങ്കില്‍ തങ്ങള്‍ പണിമുടക്കുമെന്ന് ജെറ്റ് എയര്‍വെയ്സ് പൈലറ്റുമാര്‍. വിമാനങ്ങള്‍ ലീസ് നല്കി കമ്പനികള്‍ക്ക് നല്കാന് പണമില്ലാത്തതിനാല്‍ എണ്‍പതിലേറെ വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തേണ്ടിവന്നതും തുടര്‍ന്നുണ്ടായ ചെയര്മാന് നരേഷ് ഗോയലിന്റെ രാജിയുമുണ്ടാക്കിയ പ്രതിസന്ധി മറികടക്കും മുമ്പാണ് പൈലറ്റുമാരില്‍ നിന്ന് പുതിയ ഭീഷണി ഉയര്‍ന്നിരിക്കുന്നത്.

എന്നാല്‍ എങ്ങനെയെങ്കിലും ഫണ്ട് കണ്ടെത്തി പ്രതിസന്ധി ഒഴിവാക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. ജെറ്റ് എയര്വെയ്സിലെ 1100ലേറെ പൈലറ്റുമാരുടെ പ്രാതിനിധ്യമുണ്ടെന്ന് അവകാശപ്പെടുന്ന നാഷനല്‍ ഏവിയേറ്റേഴ്സ് ഗില്‍ഡാണ് ഏപ്രില്‍ ഒന്നു മുതല്‍ വിമാനം പറത്തില്ലെന്ന് ഭീഷണി മുഴക്കിയിരിക്കുന്നത്. 31ന് മുമ്പ് ശമ്പള കുടിശ്ശിക നല്‍കുകയും കമ്പനിയെ കരകയറ്റാനുള്ള കൃത്യമായ മാര്‍ഗത്തിന്റെ കാര്യത്തില്‍ ഒരു തീരുമാനവുകയും ചെയ്തില്ലെങ്കില്‍ പണിമുടക്കുമെന്നായിരുന്നു ഗില്‍ഡ് കമ്പനിയെ അറിയിച്ചത്.
നരേഷ് ഗോയല്‍ പടിയിറങ്ങിയതിനെ തുര്‍ന്ന് താല്‍ക്കാലിക ഭരണം ഏറ്റെടുത്ത എസ്ബിഐയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം മാര്‍ച്ച് 29ന് ബാങ്കില്‍ നിന്ന് പണം വായ്പയെടുക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും അതും നടന്നില്ല. ഇതേത്തുടര്‍ന്നാണ് പണിമുടക്കിലേക്ക് നീങ്ങുന്നതെന്ന് നാഷനല്‍ ഏവിയേറ്റേഴ്സ് ഗില്‍ഡ് അറിയിച്ചു.
പൈലറ്റുമാരും എഞ്ചിനീയര്‍മാരും ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് കഴിഞ്ഞ നാലു മാസമായി ജെറ്റ് എയര്‍വെയ്സ് ശമ്പളം നല്‍കിയിട്ടില്ലെന്നാണ് വിവരം. പൈലറ്റുമാര്‍ സമരത്തിലാവുന്നതോടെ ജെറ്റ് എയര്‍വെയ്സിന്റെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുമെന്നാണ് കരുതുന്നത്. 119 വിമാനങ്ങള്‍ സര്‍വീസ് നടത്തിയിരുന്ന ജെറ്റ് എയര്‍വെയ്സ് നിലവില്‍ 35 വിമാനങ്ങള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. വിമാനങ്ങള്‍ ലീസിന് നല്കിയ കമ്പനികള്‍ക്ക് നല്‍കാനുള്ള ലീസ് തുക നല്കാന് സാധിക്കാത്തതിനെ തുടര്‍ന്നായിരുന്നു അവയുടെ സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ ജെറ്റ് എയര്‍വെയ്സ് നിര്‍ബന്ധിതരായത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
