ദുബായ്, അബുദാബി അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ വഴി ഈ ദിവസങ്ങളിൽ യാത്ര ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി വിമാന കമ്പനികള്‍. ഈ ആഴ്ച്ച വിമാനത്താവളങ്ങളിൽ അസാധാരണമായ തിരക്ക് അനുഭവപ്പെടുന്നതിനെ തുടർന്നാണ് വിമാന കമ്പനികൾ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.
സ്കൂൾ അവധി
യുഎഇയില്‍ അടുത്ത രണ്ടാഴ്ച്ച സ്കൂളുകൾക്ക് അവധിയാണ്. ഇന്ന് മുതലാണ് യുഎഇയിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് പൊതു അവധികളും അടുത്തു വരുന്നതോടെ വിമാന യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടാകും.
കേരളത്തിൽ നിന്ന് ഗൾഫിലേയ്ക്ക്
അവധിക്കാലം ആരംഭിച്ചതോടെ കേരളത്തിൽ നിന്ന് ഗൾഫിലേയ്ക്കുള്ള യാത്രക്കാരുടെ എണ്ണത്തിലും വർദ്ധനവുണ്ട്. ഇതിനെ തുടർന്ന് വിമാന ടിക്കറ്റുകളുടെ നിരക്കും കമ്പനികൾ കുത്തനെ ഉയർത്തി. നിലവിലുള്ള ടിക്കറ്റ് നിരക്കിന്റെ നാലിരട്ടി വരെയാണ് കമ്പനികൾ കുത്തനെ കൂട്ടിയിരിക്കുന്നത്. എന്നാൽ ഗൾഫിൽ നിന്ന് കേരളത്തിലേയ്ക്കുള്ള ടിക്കറ്റ് നിരക്കുകൾക്ക് വ്യത്യാസമില്ല.
തിരക്ക് ഏപ്രിൽ രണ്ട് വരെ
അബുദാബി എയര്‍പോര്‍ട്ടില്‍ വ്യാഴാഴ്ച മുതൽ വൻ തിരക്കാണ് അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്. ഏപ്രില്‍ രണ്ട് വരെ തിരക്ക് തുടരുമെന്നാണ് വിവിധ വിമാനക്കമ്പനികൾ അറിയിച്ചിരിക്കുന്നത്.
യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
യാത്രക്കാരുടെ തിരക്ക് മൂലമുള്ള അസൗകര്യങ്ങള്‍ ഒഴിവാക്കാന്‍ യാത്രക്കാർ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.
- വിമാനം പുറപ്പെടുന്ന സമയത്തിന് മൂന്ന് മണിക്കൂര്‍ മുന്‍പെങ്കിലും വിമാനത്താവളത്തിലെത്തണം
- നേരത്തെ ചെക് ഇന്‍ ചെയ്യാനുള്ള സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുക
- വിമാനത്താവളത്തിലേക്കുള്ള റോഡുകളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ വിമാനത്താവളത്തിലേക്ക് വരുന്നവര്‍ നേരത്തെയിറങ്ങാന് ശ്രദ്ധിക്കണം.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
