ദില്ലി: ഏതൊക്കെ ചാനലുകള്‍ വേണമെന്ന് തെരഞ്ഞെടുക്കാനുള്ള അധികാരം ഉപഭോക്താവിന് നല്‍കുകയും ചാനലുകള്‍ക്ക് ഈടാക്കാവുന്ന തുക നിജപ്പെടുത്തുകയും ചെയ്തുകൊണ്ടുള്ള പുതിയ താരിഫ് നയം നടപ്പിലാക്കാന്‍ ഡിടിഎച്ച്-കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ക്ക് നല്കിയ സമയപരിധി അവസാനിച്ചു. മാര്‍ച്ച് 31 വരെയായിരുന്നു തങ്ങളുടെ വരിക്കാരെ പുതിയ താരിഫിലേക്ക് മാറ്റാന്‍ കമ്പനികള്‍ക്ക് ട്രായ് അനുവദിച്ച സമയം. എന്നാല്‍ ഇനിയും പുതിയ താരിഫിലേക്ക് മാറിയിട്ടില്ലാത്ത ചാനല്‍ വരിക്കാരുടെ കാര്യത്തില്‍ എന്തു സംഭവിക്കുമെന്നതിനെ കുറിച്ച് വ്യക്തത കൈവന്നിട്ടില്ല.

പുതിയ താരിഫിലേക്ക് മാറാന്‍ ബാക്കിയുള്ളവരും എന്നാല്‍ ഡിടിഎച്ച്-കേബിള്‍ ടിവി കമ്പനികള്‍ക്ക് ഏപ്രില്‍ മുതലുള്ള വരിസംഖ്യ നല്‍കിയവരുമായ ഉപഭോക്താക്കളെ ഏറ്റവും അനുയോജ്യമായ പ്ലാനിലേക്ക് (ബെസ്റ്റ് ഫിറ്റ് പ്ലാന്‍) മാറ്റുമെന്നാണ് ലഭിക്കുന്ന സൂചന. ട്രായ് തന്നെയാണ് ഈ പ്ലാന്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുത്ത് നല്‍കുക.
ഏറ്റവും നല്ല പ്ലാന്‍ തെരഞ്ഞെടുക്കാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നതിനായി മൊബൈല്‍ ആപ്ലിക്കേഷന്‍ ട്രായ് ഇറക്കിയിരുന്നു. തങ്ങള്‍ക്കിഷ്ടപ്പെട്ട ചാനലുകള്‍ തെരഞ്ഞെടുത്താല്‍ എത്ര ബില്ല് വരും എന്ന് കണക്കുകൂട്ടാന്‍ സഹായിക്കുന്നതാണ് മൊബൈല്‍ ആപ്പ്.

അന്യായമായി ഉപഭോക്താക്കളെ കൊള്ളയടിക്കുകയും തങ്ങള്‍ക്കു തോന്നുന്ന ചാനലുകള്‍ അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന സേവനദാതാക്കളുടെ നയങ്ങള്‍ക്ക് തിരിച്ചടി നല്കി കഴിഞ്ഞ ഡിസബംര്‍ 29നായിരുന്നു ട്രായ് പുതിയ താരിഫ് നയം പ്രഖ്യാപിച്ചത്. എന്നാല്‍ നിലവിലെ രീതിയില്‍ നിന്ന് പുതിയ താരിഫിലേക്ക് ഉപഭോക്താക്കളെ മാറ്റാന്‍ കമ്പനികള്‍ക്ക് സമയം നല്കുന്നതിനു വേണ്ടി മാര്‍ച്ച് 31 വരെ പദ്ധതി നടപ്പിലാക്കുന്നത് നീട്ടുകയായിരുന്നു. നിലവില്‍ 10 കോടി ഡിടിഎച്ച് ഉപഭോക്താക്കളും 6.7 കോടി കേബ്ള്‍ ടിവി വരിക്കാരുമാണ് രാജ്യത്തുള്ളത്. ഇതില്‍ ഭൂരിപക്ഷം പേരും പുതിയ താരിഫിലേക്ക് മാറിക്കഴിഞ്ഞു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications