ദില്ലി: രാഷ്ട്രീയ പ്രചാരണത്തിനായി ദുരുപയോഗം ചെയ്ത ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ നീക്കം ചെയ്ത് ഫെയ്സ്ബുക്ക്. വിശ്വസനീയമല്ലാത്ത തരത്തില്‍ പ്രവര്‍ത്തിക്കുകയും മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതിരിക്കുകയും ചെയ്ത 800ലേറെ എഫ്ബി പേജുകളും ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളുമാണ് ഫെയ്സ്ബുക്ക് നീക്കം ചെയ്തത്. ഇതില്‍ 687 എണ്ണം കോണ്‍ഗ്രസ് ഐടി സെല്ലുമായി ബന്ധപ്പെട്ടവരുടേതാണെന്ന് ഫെയ്സ്ബുക്ക് അധികൃതര്‍ അറിയിച്ചു.
എന്നാല്‍ ഇക്കാര്യത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് പാര്‍ട്ടി രംഗത്തെത്തി. പാര്‍ട്ടിയുടെ ഔദ്യോഗിക പേജുകളോ വോളന്റിയര്‍മാരെ ചുമതലപ്പെടുത്തിയിട്ടുള്ള പേജുകളോ ഫെയ്സ്ബുക്ക് നീക്കം ചെയ്തിട്ടില്ലെന്ന് കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. കോണ്‍ഗ്രസിന്റേത് എന്ന പേരില്‍ നീക്കം ചെയ്ത പേജുകളുടേയും അക്കൗണ്ടുകളുടേയും വിവരങ്ങള്‍ ഫെയ്സ്ബുക്ക് അധികൃതരില്‍ നിന്ന് ലഭിക്കാനായി കാത്തിരിക്കുകയാണെന്നും ട്വീറ്റില്‍ വ്യക്തമാക്കി. പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഏതെങ്കിലും പേജുകള്‍ നീക്കം ചെയ്തിട്ടുണ്ടോയെന്ന സത്യാവസ്ഥ തങ്ങള്‍ക്ക് അറിയണമെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി പ്രതികരിച്ചു.

കോണ്‍ഗ്രസ് ഐടി സെല്ലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ പേജുകളാണ് നീക്കം ചെയ്തതെന്ന് ഫെയ്സ്ബുക്ക് സൈബര്‍ സുരക്ഷാ വിഭാഗം തലവന്‍ നതാനിയല്‍ ഗ്ലെയ്ഷര്‍ വ്യക്തമാക്കിയിരുന്നു. വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ച് രാഷ്ട്രീയ പ്രചാരണം നടത്തിയതിനും പേജുകളുടെ പ്രചാരം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിച്ചതിനുമാണ് നടപടിയെന്നും ഇദ്ദേഹം അറിയിച്ചിരുന്നു. അതേസമയം, ബിജെപിയുമായി ബന്ധമുള്ള ഒരു ഇന്ത്യന്‍ കമ്പനിയുടെ അക്കൗണ്ടുകളും നിരോധിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുമെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications