ദില്ലി: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് തകര്‍ച്ചയുടെ വക്കിലെത്തിയ ജെറ്റ് എയര്‍വെയ്സ് തിരിച്ചുവരവിന്റെ പാതയില്‍. ഈ മാസം 215 പ്രതിദിന സര്‍വീസുകള്‍ നടത്താനാണ് കമ്പനിയുടെ തീരുമാനം. ജെറ്റ് എയര്‍വെയ്സിന്റെ പുതിയ സമ്മര്‍ ഷെഡ്യൂളിന് ഡയരക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അനുമതിയും നല്‍കിക്കഴിഞ്ഞു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നിലത്തിറക്കിയ വിമാനങ്ങളില്‍ നിന്ന് 40 എണ്ണം സര്‍വീസ് നടത്തുന്നതിനായി തിരികെയെത്തിക്കുമെന്ന വാഗ്ദാനം പൂര്‍ണമായി പാലിക്കാനാവുമെന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.

നിലവില്‍ ജെറ്റ് എയര്‍വെയ്സിന്റെ താല്‍ക്കാലിക മാനേജ്മെന്റായി പ്രവര്‍ത്തിക്കുന്ന എസ്ബിഐയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി, ഇടക്കാലാശ്വാസമായി സാമ്പത്തിക സഹായം നല്‍കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ അത് പെട്ടെന്ന് നടപ്പിലാവാതെ വന്നതാണ് നേരത്തേ വ്യോമയാന മന്ത്രാലയത്തിന് നല്കിയ വാക്ക് പാലിക്കാനാവാതെ പോയതെന്നും കമ്പനി വ്യക്തമാക്കി.
2018 ഡിസംബറില്‍ 119 വിമാനങ്ങള്‍ സര്‍വീസ് നടത്തിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 35 വിമാനങ്ങള്‍ മാത്രമാണ് ജെറ്റ് എയര്‍വെയ്സിനുള്ളത്. 70 ശതമാനത്തോളം വിമാനങ്ങള്‍ ലീസിന് നല്കിയ കമ്പനികള്‍ക്ക് വാടക നല്കാനില്ലാത്തതിനാല് നിലത്തിറക്കുകയായിരുന്നു.
നിലവില്‍ സാമ്പത്തിക സ്ഥിതിയെ കുറിച്ച് അനിശ്ചിതത്വത്തില്‍ നിലനില്‍ക്കുന്നതിനാല്‍ അടുത്ത നാല് ആഴ്ചത്തേക്കുള്ള ഷെഡ്യൂള്‍ മാത്രമാണ് ജെറ്റ് എയര്‍വെയ്സ് നല്‍കിയിരിക്കുന്നതെന്ന് ഡയരക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. നിലവില്‍ ആഴ്ചയില്‍ 1505 സര്‍വീസുകള്‍ നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. ദില്ലി, മുംബൈ, ഇന്‍ഡോര്‍ സെക്ടറുകളിലേക്കാണ് ഇവയിലേറെയും സര്‍വീസ് നടത്തുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ



Click it and Unblock the Notifications
