കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് എയര്‍ ഇന്ത്യയുടെ ഡല്‍ഹി, കോഴിക്കോട് സര്‍വീസുകള്‍ തുടങ്ങി. ചൊവ്വാഴ്ച രാവിലെ 9.05ന് ഡല്‍ഹിയില്‍നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എഐ-425 വിമാനം 12.15-ന് കണ്ണൂരിലെത്തി. ഉച്ചയ്ക്ക് ഒന്നിന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് 1.30-ന് കോഴിക്കോട്ടെത്തുന്ന രീതിയിലാണ് സര്‍വീസ്. തിരികെ ഡല്‍ഹിയിലേക്കുള്ള എഐ-426 ച്ച് 2.15 ന് കോഴിക്കോട് നിന്നു പുറപ്പെടുന്ന വിമാനം 2.45-ന് കണ്ണൂരിലെത്തും. കണ്ണൂരില്‍ നിന്ന് 3.30 ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 6.45ഓടെ ഡല്‍ഹിയില്‍ എത്തിച്ചേരും. ചൊവ്വ, ബുധന്‍, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഡല്‍ഹിയില്‍നിന്ന് കണ്ണൂര്‍ വഴി കോഴിക്കോട്ടേക്കും തിരിച്ചുമാണ് സര്‍വീസ്.

എഐ426 ന് തങ്ങളുടെ ഡല്‍ഹി ഹബ്ബിലൂടെ യാത്രക്കാരെ അമേരിക്ക, ബ്രിട്ടന്, യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളുമായി ബന്ധിപ്പിക്കാനാവുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. ഡല്‍ഹിയില്‍ നിന്നുള്ള കണക്ഷന് ഫ്ലൈറ്റുകളില്‍ യാത്രക്കാര്‍ക്ക് അവരുടെ ബാഗേജുകള്‍ നേരിട്ട് ചെക്കിന് ചെയ്യാനുള്ള സംവിധാനം ഉണ്ടായിരിക്കുന്നതാണെന്നും അധികൃതര്‍ അറിയിച്ചു.
എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ബഹ്റൈന്‍ വഴി കുവൈത്തിലേക്കുള്ള സര്‍വീസ് തിങ്കളാഴ്ച തുടങ്ങി. തിങ്കള്‍, ശനി ദിവസങ്ങളിലാണ് സര്‍വീസ്. മസ്കറ്റിലേക്കും ചൊവ്വാഴ്ച മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് നടത്തും. ആഴ്ചയില്‍ മൂന്നു ദിവസമാണ് മസ്കറ്റ് സര്‍വീസ്. ഇതോടൊപ്പം ഷാര്‍ജയിലേക്കുള്ള അധിക സര്‍വീസിന് ബുധനാഴ്ച മുതല്‍ തുടക്കമാവും. ഇന്‍ഡിഗോ, ഗോ എയര്‍ കമ്പനികളും വേനല്‍ക്കാല ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി കണ്ണൂരില്‍നിന്ന് അധിക ആഭ്യന്തര സര്‍വീസുകള്‍ തുടങ്ങിയിട്ടുണ്ട്. മുംബൈ, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലേക്കാണ് വേനല്‍ക്കാല സര്‍വീസ് നടത്തുന്നത്. കൂടുതല്‍ യാത്രാ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി കണ്ണൂര്‍ വിമാനത്താവളം അധികൃതര്‍ എയര്‍ലൈന്‍ സര്‍വീസുകളുമായി ചര്‍ച്ചകള്‍ തുടരുകയാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
