ഒഎൻജിസി പ്രകൃതിവാതക ഉത്പാദത്തിൽ റെക്കോർഡ് വർദ്ധനവ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപ്പറേഷന്റെ (ഒഎൻജിസി) പ്രകൃതി വാതക ഉത്പാദനത്തിൽ വർദ്ധനവ്. 6.5 ശതമാനം വളർച്ചയാണ് 2019 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ കൈവരിച്ചത്.

 

പ്രകൃതി വാതകത്തിന്റെ ഉൽപ്പാദനത്തിൽ 25.9 ബില്ല്യൺ ക്യുബിക് മീറ്റർ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. മുൻ സാമ്പത്തിക വർഷം ഇത് 24.61 ബില്ല്യൺ ക്യുബിക് മീറ്റർ ആയിരുന്നു. ഒ.എൻ.ജി.സി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ശശി ശങ്കർ വ്യക്തമാക്കി.

 
ഒഎൻജിസി പ്രകൃതിവാതക ഉത്പാദത്തിൽ റെക്കോർഡ് വർദ്ധനവ്

2022ൽ ഉത്പാദനം 42 ബില്ല്യൺ ക്യുബിക് മീറ്ററാക്കാനാകുമെന്നാണ് ഒഎൻജിസിയുടെ പ്രതീക്ഷ. ന്യൂ എക്സ്പൊളറേഷൻ ലൈസൻസിം​ഗ് പോളിസി (എൻഎൽപിപി) ഉത്പാദനത്തിലും നേരിയ വർദ്ധനവുണ്ടായിട്ടുണ്ട്. 0.054 ബില്ല്യൺ ക്യുബിക് മീറ്ററിൽ നിന്ന് 0.073 ബില്ല്യൺ ക്യുബിക് മീറ്ററായാണ് ഉയർന്നിരിക്കുന്നത്. ആഗോളതലത്തിൽ ശരാശരി 3 മുതൽ 4 ശതമാനം വരെയുള്ള വർദ്ധനവാണിത്.

പ്രകൃതിയിൽ നിന്നും ലഭിക്കുന്ന ഹൈഡ്രോകാർബൺ വാതകമിശ്രിതമാണ് പ്രകൃതി വാതകം. മീഥെയ്ൻ ആണ് ഭൂരിഭാഗവും അടങ്ങിയിട്ടുള്ളത്. കൂടാതെ കാർബൺ ഡയോക്സൈഡ്, നൈട്രജൻ, ഹൈഡ്രജൻ സൾഫൈഡ് തുടങ്ങിയ വാതകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. പൂർണമായും പ്രകൃതിയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഇന്ധനമാണ് പ്രകൃതിവാതകം.

 malayalam.goodreturns.in

Read more about: india growth ഇന്ത്യ
English summary

ONGC gas output leaps 6.5 pc to record high

Reversing years of decline, state-owned Oil and Natural Gas Corp (ONGC) has reported a record 6.5 per cent jump in natural gas production to 25.9 billion cubic meters in the fiscal year ended March 31, 2019.
Story first published: Tuesday, April 2, 2019, 14:21 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X