ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കുന്നതിന് സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പിഴവുളളതായി സൂചന. എഷ്യാനെറ്റ് ഓൺലൈൻ റിപ്പോർട്ട് ചെയ്തതനുസരിച്ച് പിഴവ് സംഭവിച്ചിരിക്കുന്നത് താഴെ പറയുന്ന കാര്യങ്ങളിലാണ്.
പാക്സിന്റെ ഓഹരി മൂല്യ നിര്‍ണയം
സർക്കാർ സമർപ്പിച്ച റിപ്പോർട്ടിൽ പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങളുടെ (പാക്സ്) ഓഹരി മൂല്യ നിര്‍ണയം കൃത്യമായി നടത്തിയിട്ടില്ലെന്നാണ് സൂചന. എല്ലാ ജില്ലാ ബാങ്കുകള്‍ക്കും ഓരേ മൂല്യമാണ് കണക്കാക്കിയിരിക്കുന്നത്. അതായത് ലാഭത്തിലുള്ളവയ്ക്കും നഷ്ട്ടത്തിലുള്ളവയ്ക്കും ഒരേ മൂല്യം.
മറ്റ് പിഴവുകൾ
പ്രാഥമിക സംഘങ്ങളുടെ ബിസിനസ് സംബന്ധിച്ചും കൃത്യമായ വിശദീകരണം നൽകിയിട്ടില്ലെന്നാണ് വിവരം. സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അനുസരിച്ച് പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങളെ പൊതു ബാങ്കിംഗ് സോഫ്റ്റ്‍വെയറിന്‍റെ ഭാഗമാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തിന്റെ സ്വന്തം ബാങ്ക്
സഹകരണ ബാങ്കിംഗ് മേഖലയുടെ അടിമുടി മാറ്റമാണ് കേരള ബാങ്ക് എന്ന ആശയത്തിലൂടെ ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ ആശയം ആദ്യം മുന്നോട്ടുവച്ചത്. കേരള ബാങ്ക് രൂപീകരിക്കുന്നതോടെ സർക്കാറിന്റെ പദ്ധതികൾ കേരള ബാങ്കിലൂടെ നടപ്പാക്കാൻ സാധ്യയുണ്ടെന്നാണ് സൂചന. കൂടാതെ സ്വകാര്യ ബാങ്കുകളും മറ്റും ഉയർന്ന സർവ്വീസ് ചാർജ്ജ് ഈടാക്കുമ്പോൾ കേരള ബാങ്ക് കുറഞ്ഞ നിരക്കിലുള്ള സർവ്വീസ് ചാർജ്ജ് ആകും ഈടാക്കുക.
വായ്പകൾ കുറഞ്ഞ പലിശ നിരക്കിൽ
കേരള ബാങ്കിന്റെ ഉപഭോക്താക്കൾക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ ലഭ്യമാകും. സിംഗിൽ മാനേജ്മെന്റ് സിസ്റ്റമായതിനാൽ വായ്പകളും മറ്റും വളരെ വേഗം അനുവദിച്ച് കിട്ടും.
ലക്ഷ്യം വളർച്ച
കേരള ബാങ്കിന്റെ പ്രധാന ലക്ഷ്യം സംസ്ഥാനത്തിന്റെ വളർച്ചയ്ക്കും വികസനത്തിനുമായി ഫണ്ട് ലഭ്യമാക്കുക എന്നതാണ്. ബാങ്ക് രൂപീകരിക്കുന്നതോടെ കേരളത്തിന്റെ വർദ്ധിച്ചു വരുന്ന ആവശ്യങ്ങൾക്ക് ഫണ്ട് കണ്ടെത്താനാകും. ധനകാര്യ മേഖലയിലെ കേരള ബാങ്കിന്റെ വളർച്ച സ്വകാര്യമേഖലയുടെ വളർച്ചയെ പരോക്ഷമായി സഹായിക്കും. ഇത് കൂടുതൽ എൻ.ആർ.ഐ പണം സ്വരൂപിക്കാൻ ബാങ്കിന് സഹായകമാകും.
സഹകരണ ബാങ്കിംഗ്
സഹകരണ ബാങ്കിംഗ് ഇപ്പോൾ ഒരു ത്രിതല സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത്. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കുകളാണ് തലപ്പത്തുള്ളത്. ജില്ലാ സഹകരണ ബാങ്കുകൾ രണ്ടാമത്തെ തലത്തിൽ വരുന്നു. ഏറ്റവും താഴത്തെ തലത്തിലാണ് പ്രാദേശിക സഹകരണ സംഘങ്ങൾ. എന്നാൽ കേരളാ ബാങ്ക് രൂപീകരിക്കുന്നതോടെ ബാങ്കിന്റെ പ്രവർത്തനം രണ്ട് തലത്തിലുള്ള സംവിധാനമായി മാറും. കൂടാതെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചയിരിക്കും ബാങ്ക് പ്രവർത്തിക്കുക.
ശാഖകളും ജീവനക്കാരും
മൂന്ന് മേഖലാ ഓഫീസുകളും 100 ശാഖകളുമാണ് എം.എസ്. ശ്രീറാം അദ്ധ്യക്ഷനായ സമിതി നിര്‍ദേശിച്ചിട്ടുള്ളത്. 703 ശാഖകളാണ് ഇതോടെ ഒഴിവാക്കേണ്ടി വരുന്നത്. 100 ശാഖകളിൽ ആകെ 1341 ജീവനക്കാരും മതിയാകും.
malayalam.goodreturns.in
More From GoodReturns

ആർബിഐ യോഗം: പലിശ നിരക്ക് ഉയരുമോ? ഇഎംഐയും എഫ്ഡിയും ഇനി എന്ത് ചെയ്യണം?

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications