ദില്ലി: ഡയരക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനു നല്കിയ വാക്ക് പാലിക്കാനാവാതെ ജെറ്റ് എയര്‍വെയ്സ്. ലീസിന് നല്കിയ കമ്പനികള്‍ക്ക് ലീസ് തുക നല്കാനാവാതെ ജെറ്റ് എയര്‍വെയ്സിന്റെ 15 വിമാനങ്ങള്‍ കൂടി ചൊവ്വാഴ്ച നിലത്തിറക്കാന്‍ കമ്പനി നിര്‍ബന്ധിതരായി. നിലവില്‍ സര്‍വീസ് നടത്തുന്ന 356 വിമാനങ്ങളുടെ എണ്ണം വെട്ടിച്ചുരിക്കില്ലെന്നും സാമ്പത്തിക പ്രതിസന്ധി കാരണം നിലത്തിറക്കിയ വിമാനങ്ങളില്‍ നിന്ന് 40 എണ്ണം ഏപ്രില്‍ അവസാനത്തോടെ സര്‍വീസ് നടത്തുന്നതിനായി തിരികെയെത്തിക്കുമെന്നും ഡയരക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ കമ്പനി വാക്ക് നല്‍കിയിരുന്നു. എന്നാല്‍ ഇവയൊന്നും പാലിക്കാനാവില്ലെന്ന് പുതിയ സംഭവത്തോടെ വ്യക്തമായിരിക്കുകയാണ്.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ചെയര്മാന് നരേഷ് ഗോയല്‍ രാജിവച്ചതിനെ തുടര്‍ന്ന് ജെറ്റ് എയര്‍വെയ്സിന്റെ താല്‍ക്കാലിക മാനേജ്മെന്റായി പ്രവര്‍ത്തിക്കുന്ന എസ്ബിഐയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി, ഇടക്കാലാശ്വാസമായി 1500 കോടി രൂപ ലഭ്യമാക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ അത് പെട്ടെന്ന് നടപ്പിലാവാതെ വന്നതോടെ നേരത്തേയുള്ള പ്രതിസന്ധി കൂടുതല്‍ രൂക്ഷമാവുകയാണുണ്ടായത്. കമ്പനിയില്‍ നിന്നുള്ള ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ഈ മാസം 215 പ്രതിദിന സര്‍വീസുകള്‍ നടത്താനാവും വിധം ജെറ്റ് എയര്‍വെയ്സിന്റെ പുതിയ സമ്മര്‍ ഷെഡ്യൂളിന് ഡയരക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അനുമതിയും നല്‍കിയിരുന്നു.
15 വിമാനങ്ങള്‍ കൂടി നിലത്തിറക്കിയതോടെ ഇതിന്റെ പകുതി സര്‍വീസുകള്‍ പോലും നടത്താനാവുമോ എന്ന ആശങ്കയിലാണ് കമ്പനി. കഴിഞ്ഞ വര്‍ഷം ഏപ്രില്‍-ഒക്ടോബര്‍ ഷെഡ്യൂളില്‍ 650 പ്രതിദിന സര്‍വീസുകളായിരുന്നു ജെറ്റ് എയര്‍വെയ്സ് നടത്തിയിരുന്നത്. അന്ന് 119 വിമാനങ്ങള്‍ സര്‍വീസ് നടത്തിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 20 വിമാനങ്ങള്‍ മാത്രമാണ് ജെറ്റ് എയര്‍വെയ്സിനുള്ളത്. 80 ശതമാനത്തിലേറെ വിമാനങ്ങള്‍ ലീസിന് നല്കിയ കമ്പനികള്‍ക്ക് വാടക നല്കാനില്ലാത്തതിനാല് നിലത്തിറക്കുകയായിരുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications