ആപ്പിൾ ഐഫോണിന് നാളെ മുതൽ വില കുത്തനെ കുറയും; ഇനി ആർക്കും സ്വന്തമാക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വില കുറച്ച്, വിപണി കീഴടക്കാനുള്ള പദ്ധതികളുമായി ആപ്പിള്‍ ഐ ഫോൺ. വെള്ളിയാഴ്ച മുതല്‍ ഐഫോണിന് 22 ശതമാനം വില കുറയ്ക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതുവഴി ഇന്ത്യയിലെ പ്രീമിയം സ്മാര്‍ട്ട് ഫോണ്‍ വിപണി പിടിക്കുകയാണ് ആപ്പിളിന്റെ ലക്ഷ്യം.

 

നിലവിൽ മൂന്നാം സ്ഥാനം

നിലവിൽ മൂന്നാം സ്ഥാനം

പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ നിലവില്‍ മൂന്നാം സ്ഥാനമാണ് ഐ ഫോണിനുള്ളത്. വിലക്കൂടുതൽ തന്നെയാണ് ഐഫോണിനെ പിന്നാലാക്കിയിരിക്കുന്നത്. സാധാരണക്കാർക്ക് താങ്ങാവുന്ന വിലയല്ല ഐഫോണിന്റേത്.

ഏറ്റവും പുതിയ മോഡൽ

ഏറ്റവും പുതിയ മോഡൽ

ഐഫോണിന്റെ ഏറ്റവും പുതിയ മോഡലായ ഐഫോൺ എക്‌സ് ആറിന്റെ വിലയാണ് കുറയ്ക്കാൻ കമ്പനി ഉദ്ദേശിച്ചിരിക്കുന്നത്. വെള്ളിയാഴ്ച മുതല്‍ ഐഫോൺ എക്‌സ് ആറിന്റെ വില 22 ശതമാനം കുറയ്ക്കും.

വില കുറയുന്നത് ഇങ്ങനെ

വില കുറയുന്നത് ഇങ്ങനെ

ഐ ഫോണ്‍ എക്‌സ് ആറിന്റെ 64 ജി.ബിയുടെ വില 76,900ല്‍ നിന്ന് 59,900ആയും 128 ജി.ബിയുടേതിന് 81,900ല്‍ നിന്ന് 64,900ആയും 256 ജി.ബി മോഡലിന് 91,900 രൂപയില്‍ നിന്ന് 74,900 ആയുമാണ് വില കുറയുന്നത്.

ക്യാഷ്ബാക്ക് ഓഫർ

ക്യാഷ്ബാക്ക് ഓഫർ

എക്‌സ് ആര്‍ 64 ജി.ബി മോഡലിന് ക്യാഷ്ബാക്ക് ഓഫറും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഫോൺ വാങ്ങാൻ എച്ച്ഡിഎഫ്‌സി ബാങ്ക് കാര്‍ഡ് ആണ് ഉപയോഗിക്കുന്നതെങ്കിൽ വാങ്ങുമ്പോള്‍ 10 ശതമാനം കാഷ്ബാക്കും ലഭിക്കും.

malayalam.goodreturns.in

English summary

Apple slashes iPhone XR prices by 22% to boost sales

In a bid to secure its position in the premium smartphone market in India, Apple is slashing the selling price of its latest iPhone XR model by up to 22 percent to boost sales. In the past, the Cupertino-based company has opted for cashback offers, no-cost EMIs and exchange offers but it has never reduced prices of its latest models.
Story first published: Thursday, April 4, 2019, 11:53 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X