ആക്സിസ് ബാങ്കിൽ കൂട്ടപിരിച്ചുവിടൽ; 50ലേറെ മാനേജര്‍മാരെ പിരിച്ചുവിട്ടു, പുതിയ സിഇഒയുടെ പരിഷ്കാരങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആക്സിസ് ബാങ്കിൽ 50ലേറെ മാനേജർമാരെ പിരിച്ചു വിട്ടു. ബാങ്കിന്റെ പ്രവർത്തനം അടിമുടി മാറ്റുന്നതിന്റെ ഭാ​ഗമാണ് പിരിച്ചുവിടലെന്നാണ് ഔദ്യോ​ഗിക വൃത്തങ്ങളിൽ നിന്നുള്ള വിവരം. പുതിയ സിഇഒ അമിതാഭ് ചൗധരി സ്ഥാനമേറ്റെടുത്തതിനെ തുടർന്നാണ് പിരിച്ചുവിടൽ ആരംഭിച്ചിരിക്കുന്നത്.

 

ഭീഷണി മിഡ് ലെവല്‍ മാനേജര്‍മാർക്ക്

ഭീഷണി മിഡ് ലെവല്‍ മാനേജര്‍മാർക്ക്

മിഡ് ലെവല്‍ മാനേജര്‍മാരാണ് നിലവിൽ പിരിച്ചു വിടൽ ഭീഷണി നേരിട്ടു കൊണ്ടിരിക്കുന്നത്. കോര്‍പ്പറേറ്റ് ബാങ്കിം​ഗ്, റീട്ടെയില്‍ ബാങ്കിം​ഗ് മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന 50ലേറെ മിഡ് ലെവല്‍ മാനേജര്‍മാരെയാണ് ബാങ്ക് ഇപ്പോൾ പിരിച്ചു വിട്ടിരിക്കുന്നത്.

പുതിയ സിഇഒയുടെ പണി

പുതിയ സിഇഒയുടെ പണി

ആക്സിസ് ബാങ്കിൽ പുതിയ സിഇഒ ചാർജ് എടുത്തതിന് ശേഷമാണ് പിരിച്ചുവിടൽ നടപടികൾ ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ ജനുവരിയിലാണ് പുതിയ സിഇഒ ആയി അമിതാഭ് ചൗധരി ചാര്‍ജെടുത്തത്. ചാർജെടുത്തതിന് ശേഷമുള്ള ബാങ്കിന്റെ ഘടനാപരമായ മാറ്റങ്ങളുടെ ഭാ​ഗമാണ് പിരിച്ചു വിടൽ.

ചെലവു ചുരുക്കൽ

ചെലവു ചുരുക്കൽ

ബാങ്കിന്റെ ഘടനാപരമായ മാറ്റം മാത്രമല്ല, ചെലവു ചുരുക്കലും അമിതാഭ് ചൗധരിയുടെ ലക്ഷ്യങ്ങളിലൊന്നാണ്. പുതിയ മാറ്റങ്ങളനുസരിച്ച് മിഡ് ലെവൽ മാനേജർമാരുടെ ആവശ്യമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പിരിച്ചു വിടൽ.

നഷ്ടം കുറയ്ക്കും

നഷ്ടം കുറയ്ക്കും

പിരിച്ചുവിടലിലൂടെ ബാങ്കിന്റെ ഉത്പാദന ക്ഷമതയും പ്രവര്‍ത്തന ക്ഷമതയും വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. നഷ്ടസാധ്യത കുറച്ച് മികച്ച വളര്‍ച്ച നേടുകയെന്നതാണ് പുതിയ സിഇഒയുടെ ലക്ഷ്യമെന്നും ബാങ്കിന്റെ ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കി. വരും ദിവസങ്ങളിൽ ആക്സിസ് ബാങ്കിൽ കൂടുതൽ മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്നും അധികൃതർ വ്യക്തമാക്കി.

മുൻ സിഇഒ

മുൻ സിഇഒ

ശിഖ ശര്‍മ്മയായിരുന്നു ആക്സിസ് ബാങ്കിന്റെ മുൻ സിഇഒ. ഇവർ വിരമിച്ചതിനെ തുടര്‍ന്നാണ് അമിതാഭ് ചൗധരിയെ നിയമിച്ചത്. മൂന്ന് വര്‍ഷത്തേക്കാണ് കാലാവധി. എച്ച്ഡിഎഫ്‌സി സ്റ്റാന്‍ഡേര്‍ഡ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയുടെ എംഡിയും സിഇഒ ആയും പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് അമിതാഭ് ചൗധരി. നേരത്തെ നാല് തവണ എംഡിയായിരുന്ന ശിഖ ശര്‍മ്മ ഡിസംബര്‍ 31 നാണ് വിരമിച്ചത്.

malayalam.goodreturns.in

English summary

Axis Bank asks more than 50 mid-level managers to leave

Axis Bank has terminated more than 50 mid-level managers as it restructures its business and cuts cost under a new chief executive. As executive vice-presidents and vice-presidents, the affected officials led various supervisory functions in corporate and retail banking
Story first published: Friday, April 5, 2019, 12:07 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X