കൊച്ചി വിമാനത്താവളം വഴി 2018-19 സാമ്പത്തിക വർഷം യാത്ര ചെയ്തത് ഒരു കോടിയിലധികം യാത്രക്കാർ. ഇത് രണ്ടാം തവണയാണ് ഒരു കോടി യാത്രക്കാർ എന്ന നേട്ടം സിയാൽ ആവർത്തിക്കുന്നത്.
ആഭ്യന്തര യാത്രക്കാരുടെ എണ്ണം
1.2 കോടി യാത്രക്കാരാണ് 2018-19 സാമ്പത്തിക വർഷം സിയാൽ വഴി യാത്ര ചെയ്തത്. ഇതിൽ 52.68 ലക്ഷം പേർ ആഭ്യന്തരയാത്രക്കാരും 49.32 ലക്ഷം പേർ രാജ്യാന്തര യാത്രക്കാരുമാണ്. ഇതാദ്യമായാണ് സിയാവിൽ ആഭ്യന്തര യാത്രക്കാരുടെ എണ്ണം രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തേക്കാൾ ഉയരുന്നത്.
പ്രളയത്തെ അതിജീവിച്ച് നേടിയ നേട്ടം
കഴിഞ്ഞ വർഷം പ്രളയത്തെ തുടർന്നുണ്ടായ എല്ലാ പ്രതിസന്ധികളും അതിജീവിച്ചാണ് സിയാൽ ഈ നേട്ടം കരസ്ഥമാക്കിയത്. പ്രളയത്തെ തുടർന്ന് കഴിഞ്ഞ വർഷം ഓഗസ്റ്റ് 15 മുതൽ 15 ദിവസത്തേക്ക് വിമാനത്താവളം അടച്ചിട്ടിരുന്നു. കൂടാതെ വിമാനത്താവളത്തിന് സാരമായ കേടുപാടുകളും സംഭവിച്ചിരുന്നു.
വിമാന സർവ്വീസുകൾ
ഏപ്രിലിൽ നിലവിൽ വന്ന വേനൽക്കാല സമയക്രമമനുസരിച്ച് ഓരോ ആഴ്ചയിലും 1672 വിമാന സർവ്വീസുകൾ സിയാലിനുണ്ട്. ഇന്ത്യയിലെ 23 നഗരങ്ങളിലേക്കും 16 വിദേശ നഗരങ്ങളിലേക്കും സിയാലിൽ നിന്ന് നേരിട്ട് വിമാന സർവ്വീസ് നടത്തുന്നുണ്ട്.
ടെർമിനൽ നവീകരണം
വിമാനത്താവളത്തിലെ ഒന്നാം ടെർമിനൽ അടുത്തിടെ സിയാൽ നവീകരിച്ചിരുന്നു. ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർധനവ് കണക്കിലെടുത്ത് കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാൻ തക്കവിധമാണ് നവീകരിച്ചിരിക്കുന്നത്. അത്യാധുനിക സജ്ജീകരണങ്ങളോട് കൂടിയുള്ളതാണ് നിലവിൽ ഒന്നാം ടെർമിനൽ. 1999 ജൂൺ 10 നാണ് കൊച്ചി വിമാനത്താവളത്തിൽ ആദ്യ വിമാനം ഇറങ്ങിയത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
