വാഷിംഗ്ടണ്‍: 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 7.5 സാമ്പത്തിക ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ലോക ബാങ്ക് വിലയിരുത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 7.2 ശതമാനമായിരുന്നു ആഭ്യന്തര വളര്‍ച്ചാ നിരക്ക്. നിക്ഷേപത്തില്‍ തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന വര്‍ധനവ്, മെച്ചപ്പെട്ട കയറ്റുമതി, ഉയര്‍ന്ന ഉപഭോഗം തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വളര്‍ച്ചാ നിരക്കില്‍ (ജിഡിപി) രാജ്യം വളര്‍ച്ച കൈവരിക്കുമെന്ന് ലോക ബാങ്ക് വിലയിരുത്തുന്നത്.

സൗത്ത് ഏഷ്യന്‍ സാമ്പത്തിക രംഗത്തെക്കുറിച്ചുള്ള ലോകബാങ്കിന്റെ അന്തിമ റിപ്പോര്‍ട്ടിലാണ് ഈ വിലയിരുത്തല്‍. ലോക ബാങ്കിന്റെയും ഇന്റര്‍നാഷനല്‍ മോണിറ്ററി ഫണ്ടി (ഐഎംഎഫ്)ന്റെയും സുപ്രധാന യോഗത്തിനു മുമ്പാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
രാജ്യത്തെ വ്യാവസായിക വളര്‍ച്ച 7.9 ശതമാനമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കാര്‍ഷിക മേഖലയിലും നല്ല വളര്‍ച്ച ഈ സാമ്പത്തിക വര്‍ഷം പ്രതീക്ഷിക്കുന്നുണ്ട്. ആഭ്യന്തര ഉപഭോഗത്തിലുള്ള വര്‍ധനവാണ് സാമ്പത്തിക വളര്‍ച്ചയുടെ പ്രധാന കാരണങ്ങളിലൊന്നായി റിപ്പോര്‍ട്ട് വിലയിരുത്തുന്നത്. പണപ്പെരുപ്പ നിരക്ക് പിടിച്ചുനിര്‍ത്താനായതും ഇന്ത്യയ്ക്ക് നേട്ടമായി. കയറ്റുമതിയിലുണ്ടായ വന്‍ പുരോഗതിയും എണ്ണ വിലയിലുണ്ടായ കുറവും ഇന്ത്യയ്ക്ക് നേട്ടമാകുമെന്നും റിപ്പോര്‍ട്ട് വിലയിരുത്തി.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ആദ്യ മൂന്ന് മാസത്തെ കണക്കുകള്‍ പ്രകാരം വലിയ തോതിലുള്ള വളര്‍ച്ചാ നിരക്കായിരുന്നു രേഖപ്പെടുത്തിയിരുന്നത്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 7.5 ശതമാനം വളര്‍ച്ച കൈവരിക്കുന്നതോടെ രാജ്യത്തെ ഭക്ഷ്യ വസ്തുക്കളുടെ വില ഏകീകരിക്കപ്പെടും. നാണയപ്പെരുപ്പം നാല് ശതമാനമാകുമെന്നും ലോക ബാങ്ക് വ്യക്തമാക്കി.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications