ലണ്ടന്‍: വായ്പാ തട്ടിപ്പ് നടത്തി ഇന്ത്യയില്‍ നിന്ന് രക്ഷപ്പെട്ട വിവാദ വ്യവസായി വിജയ് മല്യയെ ഇന്ത്യയിലേക്ക് തിരികെ അയയ്ക്കുന്നത് തടയാന്‍ ആവശ്യപ്പെട്ട് അദ്ദേഹം നല്കിയ അപേക്ഷ ബ്രിട്ടീഷ് ഹൈക്കോടതി തള്ളി.
മല്യയെ തിരികെ ഇന്ത്യയിലേക്ക് അയയ്ക്കാനുള്ള രേഖകള്‍ക്ക് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി ഫെബ്രുവരിയില്‍ അംഗീകാരം നല്‍കിയിരുന്നു. ഈ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ബ്രിട്ടീഷ് ഹൈക്കോടതിയില്‍ മല്യ അപ്പീല്‍ നല്‍കിയത്. എന്നാല്‍ ഇത് ജസ്റ്റിസ് വില്യം ഡേവിസ് തള്ളുകയായിരുന്നു. ഹൈക്കോടതിയുടെ വിധിക്കെതിരേ ഒരിക്കല്‍ കൂടി അപ്പീല്‍ നല്കാന് ഏപ്രില്‍ 12 വരെ മല്യക്ക് സമയമുണ്ട്. ഈ അപ്പീല്‍ കൂടി നിരസിക്കപ്പെട്ടാല്‍ മേല്‍ കോടതിയെ സമീപിക്കാം.

9000 കോടിരൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പ് നടത്തിയാണ് മല്യ ഇന്ത്യയില്‍ നിന്ന് കടന്നുകളഞ്ഞത്. സാമ്പത്തിക തട്ടിപ്പുകള്‍ നടത്തി ഇന്ത്യവിടുന്നവരെ പ്രത്യേകം പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കുന്ന നിയമം വന്നതിന് ശേഷം ആദ്യമായി ഈ പട്ടികയില്‍ എത്തുന്നയാളാണ് വിജയ് മല്യ.
വിജയ് മല്യയില്‍ നിന്ന് പണം തിരികെ ഈടാക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഓഹരികള്‍ കഴിഞ്ഞ മാസം എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് വില്‍പ്പന നടത്തിയിരുന്നു. മല്യയുടെ കൈവശമുള്ള യുണൈറ്റഡ് ബ്രീവറീസിന്റെ 74,04,932 ഓഹരികളാണ് വില്‍പ്പന നടത്തിയത്. ഇതുവഴി 1008 കോടി രൂപ സര്‍ക്കാരിന് ലഭിച്ചതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
