തെരഞ്ഞെടുപ്പ് പ്രചാരണം: മോദിക്ക് അനുകൂലമായി ട്വിറ്റര്‍ തരംഗമുണ്ടാക്കാന്‍ ശ്രമം നടന്നു!

വാഷിംഗ്ടണ്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തമിഴ്‌നാട് സന്ദര്‍ശന വേളയില്‍ മോദിക്ക് അനുകൂലവമായും പ്രതികൂലമായും നടന്ന ഹാഷ്ടാഗ് പ്രചാരണങ്ങളില്‍ ' ഓട്ടോമാറ്റഡ് ട്വിറ്റര്‍ ബോട്ടു'കള്‍ ഉപയോഗിക്കപ്പെട്ടതായി വെളിപ്പെടുത്തല്‍.

#TNwelcomesModi ട്രെന്‍ഡാക്കി

#TNwelcomesModi ട്രെന്‍ഡാക്കി

അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ ഫോറന്‍സിക് റിസര്‍ച്ച് ലാബ് (DFRLab) നടത്തിയ ഗവേഷണത്തിലാണ് കൃത്രിമ മാര്‍ഗങ്ങള്‍ ഉപയോഗിച്ച ട്വിറ്റര്‍ തരംഗമുണ്ടാക്കാന്‍ ശ്രമം നടന്നതായി വ്യക്തമായത്. ട്വിറ്റര്‍ അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഉപയോഗിക്കുന്ന സോഫ്റ്റ്വെയറുകളാണ് ട്വിറ്റര്‍ ബോട്ടുകള്‍. ഇത്തരം ഓട്ടോമാറ്റിക് ബോട്ടുകള്‍ ഉപയോഗിച്ച് നിരവധി ട്വിറ്റര്‍ അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിച്ച് നരേന്ദ്ര മോദിയുടെ തമിഴ്‌നാട് സന്ദര്‍ശനത്തെ സ്വാഗതം ചെയ്യുന്ന #TNwelcomesModi എന്ന ഹാഷ്ടാഗ് ട്രെന്‍ഡാക്കി മാറ്റാന്‍ വ്യാപകമായ ശ്രമങ്ങള്‍ നടന്നതായി അന്വേഷണത്തില്‍ വ്യക്തമായി.

#GoBackModi ഹാഷ്ടാഗിനു വേണ്ടിയും

#GoBackModi ഹാഷ്ടാഗിനു വേണ്ടിയും

ഫെബ്രുവരി 9, 10 തീയതികളിലാണ് ഈ രീതിയില്‍ മോദി അനുകൂല തരംഗം ട്വിറ്ററില്‍ സൃഷ്ടിക്കാന്‍ കൃത്രിമ ശ്രമങ്ങള്‍ നടന്നത്. മോദിക്കെതിരായ ഹാഷ്ടാഗുകളെ അപേക്ഷിച്ച് മോദി അനുകൂല ഹാഷ്ടാഗുകളെ പിന്തുണയ്ക്കുന്ന രീതിയിലാണ് വന്‍തോതില്‍ ബോട്ടുകള്‍ ഉപയോഗിക്കപ്പെട്ടതെന്നും ഡിജിറ്റല്‍ ഫോറന്‍സിക് റിസര്‍ച്ച് ലാബ് സീനിയര്‍ ഫെലോ ബെന്‍ നിമ്മോ അറിയിച്ചു. #GoBackModi എന്ന മോദി വിരുദ്ധ ഹാഷ്ടാഗ് ട്രെന്‍ഡാക്കി മാറ്റാനും കൃത്രിമ ശ്രമങ്ങള്‍ നടന്നുവെങ്കിലും അത് അത്ര വ്യാപകമായിരുന്നില്ല.

രണ്ട് ദിവസത്തിനിടയില്‍ 7.7 ലക്ഷം മെന്‍ഷന്‍

രണ്ട് ദിവസത്തിനിടയില്‍ 7.7 ലക്ഷം മെന്‍ഷന്‍

#TNwelcomesModi എന്ന ഹാഷ്ടാഗ് രണ്ട് ദിവസത്തിനിടയില്‍ 777,000 തവണയാണ് മെന്‍ഷന്‍ ചെയ്യപ്പെട്ടതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. SasiMaha6 എന്ന ട്വിറ്റര്‍ അക്കൗണ്ടാണ് ഈ ഹാഷ്ടാഗ് 1803 തവണ മോദിയെ സ്വാഗതം ചെയ്യുന്ന സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തത്. ഓരോ 15 സെക്കന്റിലും ഇവ ട്വീറ്റ് ചെയ്യപ്പെട്ടു. priyamanaval6 എന്ന അക്കൗണ്ടും ഇതിനായി ഉപയോഗിക്കപ്പെട്ടു. ഓരോ 17 സെക്കന്റിലും ഒന്ന് എന്ന നിലയില്‍ 1677 തവണയാണ് ഈ അക്കൗണ്ട് മോദി അനുകൂല ഹാഷ്ടാഗ് പോസ്റ്റ് ചെയ്തത്.

പിന്നില്‍ ഓട്ടോമാറ്റഡ് ബോട്ടുകള്‍

പിന്നില്‍ ഓട്ടോമാറ്റഡ് ബോട്ടുകള്‍

രണ്ട് ദിവസത്തിനകം ഇത്രതവണ പോസ്റ്റ് ചെയ്യുകയെന്നത് മനുഷ്യ സാധ്യമല്ലെന്നും അത് ഓട്ടോമാറ്റഡ് ബോട്ടുകളുടെ പണിയാണെന്നുമാണ് ഡിജിറ്റല്‍ ഫോറന്‍സിക് റിസര്‍ച്ച് ലാബ് സമര്‍ത്ഥിക്കുന്നത്. ഇത്തരം അമ്പതിലേറെ കൃത്രിമ അക്കൗണ്ടുകള്‍ ഉപയോഗിച്ചാണ് മോദി അനുകൂല ഹാഷ്ടാഗ് തരംഗമാക്കി മാറ്റിയതെന്നും ഗവേഷകര്‍ പറയുന്നു. #GoBackModi എന്ന മോദി വിരുദ്ധ ഹാഷ്ടാഗും ഫെബ്രുവരി 10ന് രാവിലെ വലിയ ട്രെന്‍ഡിംഗ് ആയി മാറി. മൂന്നു മണിക്കൂറിനുള്ളില്‍ 49538 തവണയാണ് ഇത് ട്വീറ്റ് ചെയ്യപ്പെട്ടത്.

പിന്നിലാരെന്ന് വ്യക്തമല്ല

പിന്നിലാരെന്ന് വ്യക്തമല്ല

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിവിധ ഹാഷ്ടാഗുകള്‍ ട്രെന്‍ഡാക്കി മാറ്റാന്‍ ഓട്ടോമാറ്റഡ് ബോട്ടുകള്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടതായി ആരോപണമുയര്‍ന്നിരുന്നു. അതേസമയം, ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരാണെന്ന് കൃത്യമായി കണ്ടെത്തുക എളുപ്പമല്ലെന്നാണ് ഗവേഷകരുടെ പക്ഷം. കൃത്രിമ രീതിയില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ ട്വിറ്ററിനെ ഉപയോഗപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്നും ഇത്തരം ശ്രമങ്ങള്‍ വ്യാപകമാണെന്നും ഗവേഷകര്‍ പറയുന്നു.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X