ആമസോണ്‍ ഇന്ത്യയിൽ ഇനി മുതല്‍ ഭക്ഷണം മുതൽ വിമാന ടിക്കറ്റ് വരെ ലഭിക്കും. ആമസോണിനെ സൂപ്പർ ആക്കി മാറ്റുന്നതിന് മുന്നോടിയായാണ് പുതിയ പദ്ധതികൾ.
ആദ്യം വിമാന ടിക്കറ്റ് ബുക്കിംഗ്
ഉപഭോക്തൃ അടിത്തറ വിപുലീകരിച്ച് ഓൺലൈൻ പ്ലാറ്റ്ഫോം വഴിയുളള ഇടപാടുകളുടെ എണ്ണം വര്‍ധിപ്പിക്കുകയാണ് ആമസോണിന്റെ ലക്ഷ്യം. ഇതിന്റെ തുടക്കം എന്ന നിലയ്ക്ക് വിമാനടിക്കറ്റ് ബുക്കിംഗിനുളള സൗകര്യമാകും ആദ്യം ഏര്‍പ്പെടുത്തുക.
ഭക്ഷണം ഓർഡർ ചെയ്യാം
ആമസോൺ വഴി ഭക്ഷണ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാനുളള സൗകര്യവും ഉടൻ കമ്പനി ഏര്‍പ്പെടുത്തും. ക്യാബ് ബുക്കിംഗ്, ഹോട്ടല്‍ സ്റ്റേ എന്നിവ ആരംഭിക്കുന്നതിനുള്ള പദ്ധതികളും അണിയറയിൽ നടക്കുന്നുണ്ടെന്നാണ് വിവരം.
ബിൽ പേയ്മെന്റ്
ആമസോണിൽ ഇതിനകം തന്നെ ബില്ലും പേമെന്റും റീ ചാർജിംഗ് സൗകര്യവും ലഭ്യമാണ്. എല്ലാ ആവശ്യങ്ങള്‍ക്ക് ഒരു വിന്‍ഡോ എന്നതാണ് ആമസോണിന്റെ ലക്ഷ്യം.
സൂപ്പർ ആപ്പ്
ഫോൺപേ, ഒല, പേടിഎം എന്നിവയൊക്കെ സൂപ്പർ ആപ്പുകളിൽ പെടുന്നവയാണ്. കൂടുതൽ മേഖലകളിലേയ്ക്ക് സേവനങ്ങൾ വ്യാപിപ്പിച്ച് ഈ സൂപ്പർ ആപ്പ് ലിസ്റ്റിൽ കയറിപ്പറ്റാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ആമസോണും.
ആമോസോൺ വിംഗ്സ്
പ്രമുഖ ക്രൗഡ്ഫണ്ടിംഗ് പ്ലാറ്റ്ഫോമായ കേറ്റോയുമായി സഹകരിച്ച് 'ആമസോൺ വിംഗ്സ്' എന്ന പദ്ധതിയും ആമസോൺ ഇന്ത്യ അടുത്തിടെ അവതരിപ്പിച്ചിരുന്നു. ആമസോണിലെ സെല്ലർമാരായ ചെറുകിട ബിസിനസുകാർക്കും, സംരംഭകർക്കും അവരുടെ ബിസിനസ്സിന്റെ വിപുലീകരണത്തിനാവശ്യമായ സാമ്പത്തിക സഹായവും ഉൽപ്പന്നങ്ങളുടെ പ്രചാരണവും നടത്തുന്ന പദ്ധതിയാണ് ആമോസോൺ വിംഗ്സ്. ആമസോൺ വിംഗ്സ് മുഖേന ഏറ്റവും കുറഞ്ഞ തുകയായ 50,000 രൂപ മുതൽ സംരംഭകർക്ക് വായ്പയായി ലഭിക്കും. വിവിധ ആളുകളിൽ നിന്നും ക്രൗഡ്ഫണ്ടിംഗായി പണം സമാഹരിച്ചാണ് വായ്പ നൽകുന്നത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
