ദില്ലി: ശമ്പള കുടിശ്ശിക നല്‍കണമെന്നാവശ്യപ്പെട്ട് ജെറ്റ് എയര്‍വെയ്സ് ജീവനക്കാര്‍ പ്രതിഷേധം സംഘടിപ്പിച്ചു. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെര്‍മിനല്‍-3നു പുറത്ത് ശനിയാഴ്ച ഉച്ചയ്ക്കു ശേഷമായിരുന്നു പ്രതിഷേധം. ജെറ്റ് എയര്‍വെയ്സിന്റെ യൂനിഫോമില്‍ ടെര്‍മിനലിന് പുറത്ത് സംഘടിച്ച ജീവനക്കാര്‍ മൗനമായാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. ജെറ്റ് എയര്‍വെയ്സിനെ രക്ഷിക്കൂ; ഞങ്ങളുടെ ഭാവി രക്ഷിക്കൂ എന്ന് എഴുതിയ പ്ലക്കാര്‍ഡുകള്‍ പ്രതിഷേധക്കാര്‍ ഉയര്‍ത്തി. ഹിയര്‍ ഔവര്‍ ക്രൈ; ലെറ്റ് നൈന്‍ ഡബ്ല്യു ഫ്ളൈ (ഞങ്ങളുടെ രോദനം കോള്ക്കൂ; 9 ഡബ്ല്യു (ജെറ്റ് എയര്‍വെയ്സ് കോഡ്) പറക്കട്ടെ' എന്നും പ്രതിഷേധക്കാര്‍ എഴുതി.
വെള്ളിയാഴ്ച മുംബൈയില്‍ ജെറ്റ് എയര്‍വെയ്സ് ജീവനക്കാര്‍ പ്രതിഷേധ സൂചകമായി മൗനജാഥ നടത്തിയിരുന്നു. 119 വിമാനങ്ങള്‍ സര്‍വീസ് നടത്തിയിരുന്ന ജെറ്റ് എയര്‍വെയ്സിന് നിലവില്‍ ആറ് വിമാനങ്ങള്‍ മാത്രമാണുള്ളത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് പൈലറ്റുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം മാസങ്ങളായി മുടങ്ങിക്കിടക്കുകയായിരുന്നു. പൈലറ്റുമാര്‍ പണിമുടക്കുമെന്ന് നേരത്തേ ഭീഷണി മുഴക്കിയിരുന്നുവെങ്കില് അവസാന നിമിഷം പിന്മാറുകയായിരുന്നു.

നിലവില്‍ കമ്പനിയുടെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് എസ്ബിഐയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യമാണ്. ജീവനക്കാരുടെ ശമ്പള കുടിശ്ശിക ഭാഗികമായെങ്കിലും കൊടുത്തു തീര്‍ക്കുന്നതിന് താല്‍ക്കാലികമായി ഫണ്ട് കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. അതിനിടെ, തിങ്കളാഴ്ച വരെയുള്ള അന്താരാഷ്ട്ര സര്‍വീസുകളും വടക്കുകിഴക്കന്‍ നഗരങ്ങളിലേക്കുള്ള വിമാനങ്ങളും ജെറ്റ് എയര്‍വെയ്സ് കാന്‍സല്‍ ചെയ്തിരിക്കുകയാണ്. ഇത് നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരെ ഏറെ വലച്ചതായി റിപ്പോര്‍ട്ടുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
