ദില്ലി: പാളത്തിലെ വിള്ളലുകളും മറ്റും കാരണം ട്രെയിനുകളില്‍ അപകടത്തില്‍ പെടുന്നത് പതിവാണ് നമ്മുടെ നാട്ടില്‍. എന്നാല്‍ പുതിയ സാങ്കേതികവിദ്യയുടെ വരവോടെ ഇത് പൂര്‍ണമായും ഇല്ലാതാക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ റെയില്‍വേ. ട്രാക്കിലെ തകരാറുകള്‍ മിനുട്ടുകള്‍ക്കകം കണ്ടെത്താന്‍ സഹായിക്കുന്ന ലൈറ്റ് ഡിറ്റെക്ഷന്‍ ആന്റ് റേഞ്ചിംഗ് ടെകിനോളജിയാണ് റെയില്‍വേ നടപ്പിലാക്കുന്നത്.

നിലവില്‍ ഗാംഗ് മാന്മാരും കീമാന്മാരുമാണ് റെയില്‍വേ ട്രാക്കിലെ വിള്ളലുകളും മറ്റും കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യുന്നത്. ആയിരക്കണക്കിന് കിലോമീറ്ററുകള്‍ നീണ്ടു കിടക്കുന്ന ട്രാക്കില്‍ പലപ്പോഴും വിള്ളലുകള്‍ അപ്പപ്പോള്‍ കണ്ടെത്തി അധികൃതരെ വിവരമറിയിക്കാന്‍ ഇവര്‍ക്ക് സാധിച്ചുകൊള്ളണമെന്നില്ല. ഈ പ്രശ്നം പരിഹരിക്കുന്നതിനായാണ് ലിഡാര്‍ എന്നു വിളിക്കുന്ന പുതിയ സാങ്കേതികവിദ്യയുടെ സഹായം തേടുന്നത്. ആദ്യഘട്ടത്തില്‍ സെന്‍ട്രല്‍ റെയില്‍വേയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. വിള്ളല്‍ പരിശോധനയ്ക്കായുള്ള റെയില്‍ കാറില്‍ ലിഡാര്‍ സെന്‍സര്‍ ഘടിപ്പിച്ച് യാത്ര ചെയ്യുന്നതാണ് രീതി. ഇതില്‍ പതിയുന്ന ഇമേജുകള്‍ ഉപയോഗിച്ച് രണ്ട് ട്രാക്കുകളുടെയും ത്രിമാന ചിത്രങ്ങള്‍ പ്രിന്റ് ചെയ്തെടുത്ത് പ്രശ്നങ്ങളുണ്ടോ എന്ന് പരിശോധിക്കാം.
ട്രാക്കിലെ വിള്ളലുകള്‍, പൊട്ടലുകള്‍ എന്നിവയ്ക്കു പുറമെ, ഏതെങ്കിലും കീ ഇളകിപ്പോയിട്ടുണ്ടോ എന്ന കാര്യവും ഇതിലൂടെ കണ്ടെത്താനാവും. മിനുട്ടികള്‍ക്കകം തന്നെ ഇവ കണ്ടെത്താനും പരിഹാരം വേഗത്തിലാക്കാന്‍ ഈ സാങ്കേതികവിദ്യയുടെ ഉപയോഗത്തിലൂടെ സാധിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇതോടൊപ്പം ഈ രംഗത്തെ മനുഷ്യാധ്വാനം കുറയ്ക്കാനും ട്രാക്ക് പരിശോധനാ വേളയിലുണ്ടാവുന്ന അപകടങ്ങള്‍ ഇല്ലാതാക്കാനും ഇതുവഴി സാധിക്കുമെന്നും അ്ദ്ദേഹം അഭിപ്രായപ്പെട്ടു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
