മുംബൈ: പുതിയ വിദേശ നഗരങ്ങളിലേക്ക് നേരിട്ടുള്ള ഏഴ് സര്‍വീസുമായി സ്പൈസ് ജെറ്റ്. മുംബൈയില്‍ നിന്ന് റിയാദ്, കൊളംബോ, ധാക്ക, ഹോങ്കോംഗ്, ബാങ്കോക്ക്, കാഡ്മണ്ഠു എന്നിവിടങ്ങളിലേക്കാണ് പുതിയ സര്‍വീസുകള്‍. മെയ് അവസാനത്തോടെ എല്ലാ സര്‍വീസുകളും ആരംഭിക്കുമെന്ന് ബജറ്റ് എയര്‍ലൈനായ സ്പൈസ് ജെറ്റ് അറിയിച്ചു. പുതിയ പ്രഖ്യാപനത്തോടെ ഓഹരിവിപണിയില്‍ കമ്പനി 8.6 ശതമാനം നേട്ടമുണ്ടാക്കി.
സുരക്ഷാപ്രശ്നത്തെ തുടര്‍ന്ന് 12 ബോയിംഗ് 737 മാക്സ് 8 വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തിയത് കമ്പനിയുടെ വിദേശ സര്‍വീസുകളെ കാര്യമായി ബാധിച്ചിരുന്നു. ബോയിംഗ് വിമാനം അപകടത്തില്‍ പെടുന്നത് പതിവായതിനെ തുടര്‍ന്ന് ആഗോള തലത്തില്‍ ഇവ പിന്‍വലിച്ചതിന്റെ ഭാഗമായിരുന്നു നടപടി.

ഇവയുടെ കുറവ് പരിഹരിക്കാന്‍ 16 ബോയിംഗ് 737-800 എന്‍ജി വിമാനങ്ങള്‍ ലീസിനെടുക്കുന്ന കാര്യം പരിഗണിച്ചുവരികയാണെന്ന് കമ്പനി അറിയിച്ചിരുന്നു. ഇതിനായി ഡയരക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്റെ അനുമതി തേടിയിരിക്കുകയാണ് കമ്പനി.
പുതുതായി പ്രഖ്യാപിച്ച സര്‍വീസുകളില്‍ റിയാദ്, കാഠ്മണ്്ഠു എന്നിവിടങ്ങളിലേക്ക് ആദ്യമായാണ് സ്പൈസ് ജെറ്റ് സര്‍വീസ് നടത്തുന്നത്. കൊളംബോ, ധാക്ക, ഹോങ്കോംഗ്, ജിദ്ദ എന്നിവിടങ്ങളിലേക്ക് നിലവില്‍ സര്‍വീസുകളുണ്ട്. ഇവിടങ്ങളിലേക്ക് എല്ലാ ദിവസവും സര്‍വീസ് നടത്തുന്ന ഏക ബജറ്റ് എയര്‍ലൈന്‍ സ്പൈസ് ജെറ്റാണെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.
ബോയിംഗ് 737ന്റെ 37 വിമാനങ്ങളും ബൊംബാര്‍ഡിയര്‍ ക്യു400ന്റെ 27 വിമാനങ്ങളും അടക്കം ആകെ 64 വിമാനങ്ങളാണ് സസ്പൈസ് ജെറ്റ് സര്‍വീസ് നടത്തുന്നത്. 60 കേന്ദ്രങ്ങളിലേക്കായി ശരാശരി 516 പ്രതിദിന സര്‍വീസുകള്‍ എയര്‍ലൈന്‍ നടത്തുന്നുണ്ട്. ഇവയില്‍ 51 ആഭ്യന്തര കേന്ദ്രങ്ങളും 9 അന്താരാഷ്ട്ര കേന്ദ്രങ്ങളുമാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
