ദില്ലി: ഏപ്രില്‍ 16 ചൊവ്വാഴ്ച ഇന്ത്യന്‍ റെയില്‍വേയുടെ ജന്മദിനമായിരുന്നു. 166 വര്‍ഷം മുമ്പ് അഥവാ 1853 ഏപ്രില്‍ 16നായിരന്നു ഇന്ത്യയില്‍ ആദ്യത്തെ പാസഞ്ചര്‍ ട്രെയിന്‍ യാത്ര ആരംഭിച്ചത്. മഹാരാഷ്ട്രയിലെ ബോറി ബുന്ദറില്‍ (ഇന്നത്തെ മുംബൈ ചത്രപതി ശിവജി ടെര്‍മിനസ്) നിന്ന് താനെയിലേക്കായിരുന്നു ആദ്യ ട്രെയിന്‍ യാത്ര. സാഹിബ്, സിന്ധ്, സുല്‍ത്താന്‍ എന്നീ പേരുകളിലുള്ള മൂന്ന് എഞ്ചിനുകളുടെ സഹായത്തോടെ 14 കാരിയേജുകളിലായി 400 യാത്രക്കാരായിരുന്നു ആദ്യ യാത്രയില്‍ ഉണ്ടായിരുന്നത്. 21 ഗണ്‍ സല്യൂട്ടോടു കൂടിയായിരുന്നു ആദ്യ പാസഞ്ചര്‍ ട്രെയിന്‍ ഫ്ളാഗ് ഓഫ് ചെയ്യപ്പെട്ടത് എന്നതാണ് ഏറെ രസരകം.
പിന്നീട് ലോകത്തെ ഏറ്റവും വലിയ തൊഴില്‍ ദാതാവായി മാറിയ ഇന്ത്യന്‍ റെയില്‍വേ, നിലവില്‍ ഒരു ദിവസം 2.3 കോടി യാത്രക്കാരെയും വഹിച്ച് യാത്ര തുടരുകയാണ്. 1853ന് മുമ്പും ഇന്ത്യയില്‍ ട്രെയിന്‍ ഓടിയിരുന്നുവെങ്കിലും ആദ്യത്തെ പാസഞ്ചര്‍ ട്രെയിന്‍ ഓടുന്നത് ഈ ദിവസമായിരുന്നു.

1861ല്‍ ബോംബെ, ബറോഡ, സെന്‍ട്രല്‍ ഇന്ത്യ റെയില്‍വേ (ഇന്ത്യന്‍ റെയില്‍വേയുടെ പഴയ പേര്), ബോംബെയില്‍ പുതിയ റെയില്‍വേ സ്റ്റേഷന് തുറന്നു. 1864ല്‍ ചാന്ദ്നി ചൗക്കിന് സമീപം ഡല്‍ഹി ജംഗ്ഷന് റെയില്‍വേ സ്റ്റേഷന് ആരംഭിച്ചു. ഡല്‍ഹിയില്‍ നിന്ന് കല്‍ക്കത്ത (ഇന്നത്തെ കൊല്‍ക്കത്ത) യിലേക്കായിരുന്നു ഇവിടെ നിന്നുള്ള ആദ്യ ട്രെയിന്‍. 1965ലാണ് ഇന്ത്യന്‍ റെയില്‍വേ ചരക്കുഗതാഗതം ആരംഭിച്ചത്. നാല് പ്രധാന മെട്രോ നഗരങ്ങള്‍ക്കു പുറമെ, അഹ്മദാബാദ്, ബാംഗ്ലൂര്‍ തുടങ്ങിയ നഗരങ്ങളിലേക്കും ചരക്കുനീക്കം ആരംഭിച്ചു.
വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ താണ്ടിയ ഇന്ത്യന്‍ റെയില്‍വേ 1925 ഫെബ്രുവരി മൂന്നിന് മറ്റൊരു നാഴികക്കല്ലു കൂടി പിന്നിട്ടു. ആദ്യത്തെ ഇലക്ട്രിക് ട്രെയിന്‍ യാത്ര തുടങ്ങിയത് അന്നായിരുന്നു. അന്നത്തെ മുംബൈ ഗവര്‍ണറായിരുന്ന ലെസ്ലി വില്‍സണ്‍ ബോംബെ വിക്ടോറിയ ടെര്മിനസില് നിന്ന് കുര്‍ളയിലേക്കുള്ള ആദ്യ ഇഎംയു ട്രെയിന്‍ ഫ്ളാഗ് ഓഫ് ചെയ്തു.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications