ദില്ലി: പഴയ മാഗ്നറ്റിക് സ്ട്രിപ്പ് എടിഎം കാര്‍ഡുകള്‍ തന്നെയാണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ ശ്രദ്ധിക്കുക, ഏപ്രില്‍ 29ന് ശേഷം അതുപയോഗിച്ച് ഇടപാടുകള്‍ സാധ്യമല്ല. അത്തരം കാര്‍ഡുകളെല്ലാം അന്നത്തോടെ ബ്ലോക്കാവും. ഇതുമായി ബന്ധപ്പെട്ട് എല്ലാ ഉപയോക്താക്കള്‍ക്കും ബാങ്കുകള്‍ മൊബൈല്‍ സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്.
രാജ്യത്തെ എല്ലാ പൊതുമേഖലാ ബാങ്കുകളും സ്വകാര്യ ബാങ്കുകളും ഏപ്രില്‍ 29 ന് മുമ്പ് ഉപയോക്താക്കളുടെ മാഗ്നറ്റിക് സ്ട്രിപ്പ് എടിഎം കാര്‍ഡുകള്‍ മാറ്റി ഇഎംവി ചിപ്പ് കാര്‍ഡുകള്‍ ആക്കണമെന്ന നിര്‍ദ്ദേശം റിസര്‍വ് ബാങ്ക് നേരത്തേ നല്‍കിയിരുന്നു. ഇതനുസരിച്ച് പലര്‍ക്കും പുതിയ ചിപ്പുള്ള കാര്‍ഡുകള്‍ ബാങ്കുകള്‍ നേരത്തേ തന്നെ അയച്ചുനല്‍കിയിട്ടുണ്ട്. ഇനിയും പുതിയ കാര്‍ഡുകള്‍ ലഭിക്കാത്തവര്‍ ഉടന്‍ തന്നെ ബാങ്കുമായി ബന്ധപ്പെട്ട് അത് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം.

എന്നാല്‍ പുതിയ കാര്‍ഡ് ലഭിച്ച പലരും പഴയത് തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. പുതിയ കാര്‍ഡുകള്‍ പ്രവര്‍ത്തനക്ഷമമാവണമെങ്കില്‍ എടിഎമ്മില്‍ ചെന്ന് അക്കൗണ്ടുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറില്‍ വരുന്ന ഒടിപിയുടെ സഹായത്തോടെ പുതിയ പിന് നമ്പര്‍ സെറ്റ് ചെയ്യണം. അല്ലാത്ത കാര്‍ഡുകള്‍ പ്രവര്‍ത്തിക്കുകയില്ല. ഏപ്രില്‍ 29ഓടെ ചിപ്പ് കാര്‍ഡുകളിലേക്ക് പൂര്‍ണമായും മാറുമെന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അറിയിപ്പ്. അതിനു ശേഷം ചിപ്പ് കാര്‍ഡുകള്‍ ഉപയോഗിച്ച് മാത്രമെ എടിഎം വഴിയും പിഒഎസ് മെഷീനുകള്‍ വഴിയും പണമിടപാട് സാധ്യമാവൂ.
എടിഎം പണമിടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇഎംവി ചിപ്പ് കാര്‍ഡുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. എന്‍ക്രിപ്ഷന്‍ അടിസ്ഥാനമാക്കിയുള്ള വെരിഫിക്കേഷന് സംവിധാനമാണ് ചിപ്പ് കാര്‍ഡുകളിലുള്ളത്. അതിനാല്‍ എടിഎം ഹാക്ക് ചെയ്യാനും ദുരുപയോഗം ചെയ്യാനും എളുപ്പമല്ല. ബാങ്കുകള്‍ ചിപ്പ് കാര്‍ഡുകള്‍ക്കനുസരിച്ചുള്ള എടിഎം മെഷീനുകളിലേക്ക് ഉടന്‍ തന്നെ പൂര്‍ണമായും മാറും.
2018 ഡിസംബര്‍ 31ന് മുമ്പ് ചിപ്പ് കാര്‍ഡുകളിലേക്ക് മാറണമെന്നായിരുന്നു റിസര്‍വ് ബാങ്ക് നല്‍കിയിരുന്ന നിര്‍ദ്ദേശം. എന്നാല്‍ ഇത് നടപ്പിലാക്കുന്നതിന് കൂടുതല്‍ സമയം വേണമെന്ന് ബാങ്കുകള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഏപ്രില്‍ 29 വരെ നീട്ടി നല്‍കുകയായിരുന്നു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
