ബെംഗളൂരു: ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പുതിയ സംവിധാനത്തിന് തുടക്കമിട്ടു. ലഗേജില്ലാതെ വെറും ഹാന്‍ബാഗും നേരത്തേ പ്രിന്റ് ചെയ്തെടുന്ന ബോര്‍ഡിംഗ് പാസുമായി വരുന്നവരെ വേഗത്തില്‍ കടത്തിവിടാന്‍ പ്രത്യേക ഗേറ്റ് സംവിധാനമാണ് വിമാനത്താവളത്തില്‍ ഒരുക്കിയിരിക്കുന്നത്.
ഇവര്‍ നേരത്തേ വിമാനത്താവളത്തിലെത്തി കാത്തുനില്‍ക്കേണ്ട കാര്യമല്ല. വിമാനത്തിന്റെ സമയത്തിന് അല്പം മുമ്പ് മാത്രം എത്തിയാല്‍ മകി. വിമാനത്താവളത്തിലെത്തുന്ന ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് ഇത് വളരെയേറെ സഹായകമാവുമെന്ന് അധികൃതര്‍ അറിയിച്ചു.

ഹാന്റ് ബാഗും പ്രിന്റഡ് ബോര്‍ഡിംഗ് പാസ്സുമായി വരുന്നവര്‍ പുതുതായി സ്ഥാപിച്ച അഞ്ചാം നമ്പര്‍ ഗേറ്റിലൂടെയാണ് അകത്തേക്ക് പ്രവേശിക്കേണ്ടത്. വിവിധ സെക്യൂരിറ്റി ചെക്ക് പോയിന്റുകളില്‍ പരിശോധനകള്‍ക്കായി കാത്തുനില്‍ക്കുന്നത് ഒഴിവാക്കാന്‍ ഇതുവഴി സാധിക്കും.
നിലവില്‍ 23 ശതമാനം യാത്രക്കാരും വെറും ഹാന്റ്ബാഗുമായി മാത്രം ചെയ്യുന്നവരാണെന്നാണ് വിമാനത്താവളം നോക്കിനടത്തുന്ന ബെംഗളൂരു ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് അധികൃതരുടെ കണക്ക്. 2021 ആകുമ്പോഴേക്ക് കെംപഗൗഡ വിമാനത്താവളം കൂടുതല്‍ മികച്ചതും പ്രകൃതി സൗഹദവും ആയി മാറുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. ഇതോടൊപ്പം 13000 കോടി രൂപ ചെലവില്‍ വിമാനത്താവളത്തിനകത്തെ റോഡുകള്‍, രണ്ടാം റണ്‍വേ തുടങ്ങിയവ വികസിപ്പിക്കുന്നതിനായി മാറ്റിവച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications