ദമാമിൽ നിന്ന് തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും നേരിട്ടുള്ള വിമാന സർവീസുകൾ നിലച്ചു. ഇതോടെ ദമാമിലുള്ള പ്രവാസികൾ ദുരിതത്തിലായി. ദമാമിൽ നിന്ന് തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും ഉണ്ടായിരുന്ന നേരിട്ടുള്ള സർവീസ് ജെറ്റ് എയർവേസും അവസാനിപ്പിച്ചതോടെയാണ് ഈ മേഖലയിലെ യാത്രക്കാർ കൂടുതൽ ദുരിതത്തിലായത്.
ടിക്കറ്റ് നിരക്ക് കൂടും
സർവ്വീസുകൾ നിലച്ചതോടെ ഇനി നാട്ടിലെത്താൻ യാത്രക്കാർക്ക് കണക്ടട് ഫ്ലൈറ്റുകളെ ആശ്രയിക്കേണ്ടി വരും. ഇതോടെ ടിക്കറ്റ് നിരക്കും വർദ്ധിക്കും. കൂടിയ നിരക്കിലുള്ള ടിക്കറ്റുകൾ വാങ്ങാതെ നാട്ടിലേയ്ക്ക് തിരിക്കാൻ കഴിയാത്ത അവസ്ഥയിലാണ് പ്രവാസികൾ.
യാത്രാ സമയം കൂടും
നേരിട്ടുള്ള ഫ്ലൈറ്റുകളിൽ വെറും നാലര മണിക്കൂറു കൊണ്ടാണ് ദമാമിൽ നിന്ന് പ്രവാസികൾ നാട്ടിലെത്തിയിരുന്നത്. എന്നാൽ ഇപ്പോൾ പത്തു മണിക്കൂർ വരെ സമയം എടുത്താണ് ആളുകൾ നാട്ടിലെത്തുന്നത്.
സർവ്വീസുള്ളത് കോഴിക്കോട്ടേക്ക് മാത്രം
നിലവിൽ ദമാമിൽ നിന്ന് കോഴിക്കേട്ടേക്കു മാത്രമാണ് നേരിട്ടുള്ള വിമാന സർവീസ് ഉള്ളത്. എന്നാൽ ദമാമിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് മലയാളികളിൽ ഭൂരിപക്ഷം പേരും കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യുന്നവരാണ്. ഇവരാണ് നേരിട്ടുള്ള സർവ്വീസുകൾ നിർത്തലാക്കിയതോടെ കുടുങ്ങിയിരിക്കുന്നത്.
അവധിക്കാല കൊള്ള
അവധിക്കാലമായതോടെ ഗൾഫിലേയ്ക്കുള്ള വിമാന ടിക്കറ്റുകളുടെ നിരക്ക് കുത്തനെ കൂട്ടി. മാർച്ച് അവസാനം മുതൽ ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയോളമാണ് ഉയർന്നിരിക്കുന്നത്. തിരക്ക് വർദ്ധിച്ചതോടെ ടിക്കറ്റുകൾ കിട്ടാത്ത അവസ്ഥയുമാണ് നിലവിലുള്ളത്.
വോട്ട് ചെയ്യാൻ നാട്ടിലേയ്ക്ക്
കേരളത്തില്‍ വോട്ടെടുപ്പിന് ഒരാഴ്ച മാത്രം അവശേഷിക്കെ ആയിരക്കണക്കിന് പ്രവാസികളാണ് വോട്ട് ചെയ്യാനായി നാട്ടിലേക്ക് തിരിക്കുന്നത്. അയ്യായിരത്തോളം പേരെങ്കിലും വോട്ട് ചെയ്യാന്‍ നാട്ടിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഒരുമിച്ച് ഇത്രയധികം പേര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നത് കൊണ്ട് വിമാന കമ്പനികള്‍ പ്രത്യേക ഇളവുകളും അനുവദിക്കാറുണ്ട്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
