സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജെറ്റ് എയര്‍വെയ്സ് സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തി വച്ചതോടെ മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ പ്രതിസന്ധിയിലായി. നിശ്ചയിച്ച ദിവസത്തെ യാത്രയും പണവും എങ്ങനെ തിരികെ ലഭിക്കുമെന്ന ആശങ്കയിലാണ് യാത്രക്കാർ.
പണം തിരികെ നൽകും
ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് എത്രയും പെട്ടെന്ന് പണം തിരികെ നല്‍കുമെന്നാണ് ജെറ്റ് എയര്‍വേസിന്റെ വെബ്സൈറ്റ് വ്യക്തമാക്കുന്നത്. പരമാവധി 10 ദിവസമാണ് ഇതിനായി ജെറ്റ് എയര്‍വെയ്സ് കണക്കാക്കുന്ന സമയം.
ടിക്കറ്റ് ബുക്ക് ചെയ്തവർ ചെയ്യേണ്ടത് എന്ത്?
ടിക്കറ്റ് ബുക്ക് ചെയ്തവർ റീഫണ്ടിനായി വിമാനം പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പ് എയർലൈന്റെ ഓഫീസിൽ വിളിക്കുകയോ നേരിട്ട് എത്തുകയോ ചെയ്യണം. ജെറ്റ് എയർവെയ്സ് വെബ്സൈറ്റ് വഴി നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്തവർ 72 മണിക്കൂർ മുമ്പ് ഒരു ഫോം പൂരിപ്പിക്കേണ്ടതുണ്ട്. ഏജന്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്തവർ ഏജന്റുമായി ബന്ധപ്പെടണം. ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്തവർ ടിക്കറ്റ് ക്യാൻസൽ ചെയ്യുകയും റീഫണ്ട് ഓപ്ഷൻ ക്ലിക്ക് ചെയ്യുകയും വേണം.
എയർ ഇന്ത്യ ഏറ്റെടുക്കും
ജെറ്റ് എയർവെയ്സിന്റെ അഞ്ച് വിമാനങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ദേശീയ എയര്‍ലൈന്‍സായ എയര്‍ ഇന്ത്യ അറിയിച്ചിട്ടുണ്ട്. ജെറ്റ് എയര്‍വെയ്സിന്റെ അഞ്ച് അന്താരാഷ്ട്ര സര്‍വീസുകളാണ് എയർ ഇന്ത്യ ഏറ്റെടുക്കുന്നത്. മുംബൈ- ലണ്ടന്‍, ഡല്‍ഹി-ലണ്ടന്‍, മുംബൈ- ദുബായ്, ഡല്‍ഹി-ദുബായ്, ഡല്‍ഹി-സിംഗപ്പൂര്‍ എന്നീ റൂട്ടുകളാണ് എയർ ഇന്ത്യ ഏറ്റെടുക്കാൻ തയ്യാറായിരിക്കുന്നത്. ലീസ് വ്യവസ്ഥയിലാണ് സർവ്വീസ് ഏറ്റെടുക്കുന്നത്.
ടിക്കറ്റ് നിരക്ക്
ജെറ്റ് എയർവെയ്സ് സർവ്വീസുകൾ പൂർണമായും അവസാനിപ്പിച്ചതോടെ ഇത് മുതലെടുത്ത് മറ്റ് കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി. ആഭ്യന്തര, അന്താരാഷ്ട്ര വിമാന നിരക്കുകളിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജെറ്റ് നിലം തൊട്ടതോടെ വിമാനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് അവസരം മുതലെടുക്കാൻ ശ്രമിക്കുന്ന വിമാനക്കമ്പനികളുമുണ്ട്.
കണക്ഷൻ ഫ്ലൈറ്റ്
ജെറ്റ് എയര്‍വേസിന്റെ പങ്കാളിയായ ഇത്തിഹാദില്‍ ടിക്കറ്റ് ബുക്ക് ചെയ്ത പലരുടെയും കണക്ഷന് ഫ്ലൈറ്റ് ജെറ്റിന്റേതാണ്. ഇത്തരത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്തവരാണ് നിലവിൽ വലിയ പ്രതിസന്ധിയിലായിരിക്കുന്നത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
