അതിവേഗ ഇന്റർനെറ്റ് ബ്രോഡ്ബാൻഡ് സർവീസുമായി ജിയോയുടെ ജിഗാഫൈബർ ഉടൻ ഉപഭോക്താക്കളിലേക്ക് എത്തും. രാജ്യത്തെ 1600 നഗരങ്ങളിൽ ടെസ്റ്റിംഗ് പൂർത്തിയാക്കിയാണ് സേവനം ഉപയോക്താക്കളിൽ എത്തിക്കുന്നത്.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ജിഗാഫൈബർ ഇന്ത്യയിൽ ലോഞ്ച് ചെയ്തിരുന്നെങ്കിലും ഉപയോക്താക്കളിലേക്ക് വാണിജ്യാടിസ്ഥാനത്തിൽ എത്തിയിരുന്നില്ല. 4500 രൂപ സെക്യൂരിറ്റി ഡിപോസിറ്റ് ആയി നൽകി 100 ജി ബി ഡേറ്റ 100 എം ബി പി എസ് വേഗതയിഒൽ ഉപയോഗിക്കാനുള്ള അവസരം ബീറ്റ ടെസ്റ്റിന്റെ ഭാഗമായി ജിഗാഫൈബർ ഒരുക്കിയിരുന്നു. എന്നാൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കുന്നതോടെ ഈ പ്രത്യേക പ്ലാൻ ജിഗാഫൈബർ അവസാനിപ്പിക്കും.

ഇന്റർനെറ്റ് പ്ലാനുകൾ ഇതുവരെ ജിഗാഫൈബർ പുറത്തുവിട്ടിട്ടില്ല. ജിയോ ആപ്പുകകളും ഇന്റർനെറ്റ് സേവനവും ജിയോ ഡി റ്റി എച്ച് എന്ന് പേരിട്ടിരിക്കുന്ന ജിയോ ടി വിയും ഒരേ റീചർജിൽ ലഭ്യമാക്കുന്ന പ്ലാൻ ജിയോ കൊണ്ടുവരുന്നതായാണ് റിപ്പോർട്ടുകൾ. 500 രുപയുടെ റീചാർജിൽ ഈ പ്ലാൻ ലഭ്യമാകും എന്നാണ് സൂചന.
ഡെൻ നെറ്റ്വർക്ക്, ഹാത്ത്വേ കേബിൾ, ഡേറ്റാകോം ലിമിറ്റഡ് എന്നി ഒപ്റ്റിക്കൽ ഫൈബർ നെറ്റ്വർക്ക് കമ്പനികളെ ഏറ്റെടുത്താണ് ജിയോ ജിഗാഫൈബറിനുവേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയത്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications