ദില്ലി: സാമ്പത്തിക പ്രതിസന്ധി മൂലം താല്‍ക്കാലികമായി സര്‍വീസുകള്‍ നിര്‍ത്തിവച്ച ജെറ്റ് എയര്‍വെയ്സിന്റെ ജീവനക്കാര്‍ ശമ്പള കുടിശ്ശിക നേടിയെടുക്കാനുള്ള നെട്ടോട്ടത്തില്‍. വിഷയത്തില്‍ എത്രയും വേഗം ഇടപെടണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ജീവനക്കാര്‍ കത്തെഴുതി. പൈലറ്റുമാര്‍ ഉള്‍പ്പെടെ എയര്‍ലൈന്‍സിന്റെ 23,000 ജീവനക്കാര്‍ക്ക് മാസങ്ങളായി ശമ്പളം മുടങ്ങിയിരിക്കുകയാണെന്ന് രണ്ട് തൊഴിലാളി സംഘടനകള്‍ എഴുതിയ കത്തില്‍ പറയുന്നു. സൊസൈറ്റി ഫോര്‍ വെല്‍ഫയര്‍ ഓഫ് ഇന്ത്യന്‍ പൈലറ്റ്സ്, ജെറ്റ് എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എഞ്ചിനിയേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് എന്നിവയാണ് കത്തെഴുതിയിരിക്കുന്നത്.
പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്ത്, കുടിശ്ശിക വിതരണം വേഗത്തിലാക്കാന്‍ ജെറ്റ് എയര്‍വെയ്സ് മാനേജ്മെന്റിന് നിര്‍ദ്ദേശം നല്‍കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു. അതോടൊപ്പം ജെറ്റ് എയര്‍വെയ്സിനെ പുനരുജ്ജീവിപ്പിക്കുന്നതിന് ധനസഹായം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ഇടപെടല്‍ വേണമെന്നും ജീവനക്കാര്‍ അഭ്യര്‍ഥിച്ചു.

ചില വിഭാഗം ജീവനക്കാര്‍ക്ക് ഏഴ് മാസത്തിലേറെയായി ശമ്പളം മുടങ്ങിയിരിക്കുകയാണെന്നാണ് സംഘടനകള്‍ പറയുന്നത്. പൈലറ്റുമാര്‍, എഞ്ചിനീയര്‍മാര്‍ തുടങ്ങിയവര്‍ക്ക് മൂന്നു മാസത്തെ ശമ്പളം നല്‍കാനുണ്ട്. ഇത് ജീവനക്കാരെ സംബന്ധിച്ചിടത്തോളം വലിയ പ്രതസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.
മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ഏപ്രില്‍ 17ന് തങ്ങളുടെ വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്ത്തിവയക്കുന്നതായി ജെറ്റ് എയര്‍വെയ്സ് അറിയിച്ചിരുന്നു. ജീവനക്കാര്‍ക്കുള്ള ശമ്പളം, വിമാനക്കമ്പനികള്‍ക്കുള്ള വാടക, ഇന്ധനത്തിനുള്ള പണം എന്നിവ
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
