ദില്ലി: കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം സര്‍വീസ് നിര്‍ത്തിയ ജെറ്റ് എയര്‍വെയ്സിന്റെ അമ്പതോളം വിമാനങ്ങള്‍ അടുത്തയാഴ്ചയോടെ വീണ്ടും സര്‍വീസ് തുടങ്ങും. സ്പൈസ് ജെറ്റും എയര്‍ ഇന്ത്യയുമാണ് ഇവ വാടകയ്ക്കെടുത്ത് സര്‍വീസ് നടത്തുന്നത്. ജെറ്റ് എയര്‍വെയ്സിന്റെ നാല്പതോളം ബോയിംഗ് 737 വിമാനങ്ങളാണ് സ്പൈസ് ജെറ്റ് സ്വന്തമാക്കുന്നത്. അഞ്ച് വലിയ ബോയിംഗ് 777 വിമാനങ്ങള്‍ എയര്‍ ഇന്ത്യയും ഏറ്റെടുക്കും. എയര്‍ ഇന്ത്യ എക്സ്പ്രസിനായി ഏതാനും ബി737 വിമാനങ്ങളും സര്‍വീസ് നടത്തുന്നുണ്ട്.

ചൊവ്വാഴ്ചയോടെ ഇവയില്‍ ചിലത് സര്‍വീസുകള്‍ തുടങ്ങും. അടുത്ത 10 ദിവസത്തിനകം ഇവയെല്ലാം പറക്കല്‍ ആരംഭിക്കുമെന്ന കണക്കുകൂട്ടലിലാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ വിലയിരുത്തുന്നത്.
ഇതോടെ വിമാന ടിക്കറ്റ് നിരക്ക് നിയന്ത്രണ വിധേയമാവുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതോടൊപ്പം പല ജെറ്റ് എയര്‍വെയ്സ് ജീവനക്കാര്‍ക്കും ഇതോടെ ജോലിയില്‍ തുടരാനുമാവും. പൈലറ്റും മറ്റും ജീവനക്കാരും ഉള്‍പ്പെടെയാണ് സ്പൈസ് ജെറ്റും എയര്‍ ഇന്ത്യയും ജെറ്റ് വിമാനങ്ങള്‍ വാടകയ്ക്കെടുക്കുന്നത്. സ്പൈസ് ജെറ്റ് ആഭ്യന്തര സര്‍വീസുകളും എയര്‍ ഇന്ത്യ വിദേശ സര്‍വീസുകളുമാണ് ഈ വിമാനങ്ങള്‍ ഉപയോഗിച്ച് നടത്തുക. ലണ്ടന്‍, ദുബൈ, സിംഗപ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് എയര്‍ ഇന്ത്യയുടെ സര്‍വീസുകള്‍.
ജെറ്റ് എയര്‍വെയ്സ് പ്രതിസന്ധിയിലായതോടെ കഴിഞ്ഞ അഞ്ചു മാസങ്ങള്‍ക്കിടയില്‍ 75 ആഭ്യന്തര സര്‍വീസുകള്‍ നിലച്ചതായി ഏവിയേഷന്‍ സെക്രട്ടറി പി എസ് ഖരോള കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ മറ്റ് കമ്പനികളുടെ 58 വിമാനങ്ങള്‍ ഇക്കാലയളവില്‍ പുതുതായി സര്‍വീസ് തുടങ്ങുകയും ചെയ്തു. മെയ്, ജൂണ്‍, ജൂലൈ മാസങ്ങളിലായി 30ലേറെ പുതിയ വിമാനങ്ങള്‍ കൂടി സര്‍വീസ് നടത്തുന്നതോടെ വ്യോമഗതാഗത രംഗത്തുണ്ടായ പ്രതിസന്ധി താല്‍ക്കാലികമായി പരിഹരിക്കപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്പൈസ് ജെറ്റ് വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തിയത് കാരണം മുംബൈ എയര്‍പോര്‍ട്ടില്‍ നിന്നുള്ള 280 സര്‍വീസുകളും ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്നുള്ള 160 സര്‍വീസുകളും നിലച്ചിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
