അന്താരാഷ്ട്ര വിമാന ടിക്കറ്റ് നിരക്കുകളില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് എയര്‍ ഏഷ്യ. ടിക്കറ്റ് നിരക്കുകളില്‍ 70 ശതമാനത്തിന്റെ വരെ പ്രത്യേക ഡിസ്കൗണ്ടാണ് എയര്‍ ഏഷ്യ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നിന്ന് ബാങ്കോക്, കോലാലംപൂർ എന്നിവടങ്ങളിലേക്കുളള യാത്രകള്‍ക്കാണ് നിരക്കിളവ് ബാധകമാകുക. ഏപ്രില്‍ 22 ന് ആരംഭിച്ച ഓഫര്‍ ടിക്കറ്റ് വില്‍പ്പന 28 ന് അവസാനിക്കും.

കൊച്ചി, ബെംഗളൂരു, ഭുവനേശ്വര്‍, കൊല്‍ക്കത്ത, ചെന്നൈ, തിരുച്ചി, വിശാഖപട്ടണം, ദില്ലി, ജയ്പൂര്‍, അഹമ്മദാബാദ്, അമൃത്സര്‍, ഹൈദരാബാദ് എന്നിവടങ്ങളില്‍ നിന്നുളള സര്‍വീസുകള്‍ക്കാണ് നിരക്കിളവ് ലഭിക്കുക. 2019 ഒക്ടോബര്‍ ഒന്ന് മുതല്‍ 2020 ജൂണ്‍ രണ്ട് വരെയുളള ടിക്കറ്റുകൾ ഈ നിരക്കിൽ ബുക്ക് ചെയ്യാവുന്നതാണ്.
ആഭ്യന്തര, അന്താരാഷ്ട്ര വിമാന ടിക്കറ്റുകള്‍ക്ക് വന്‍ ഇളവുകളുമായി ഗോ എയറും രംഗത്തെത്തിയിട്ടുണ്ട്. ആഭ്യന്തര റൂട്ടുകളില്‍ 2,765 രൂപ മുതലാണ് ഗോ എയറിൽ ടിക്കറ്റ് നിരക്കുകള്‍ ആരംഭിക്കുന്നത്. അന്താരാഷ്ട്ര റൂട്ടുകളിലെ ടിക്കറ്റ് നിരക്കുകള്‍ 7,000 രൂപ മുതൽ ലഭ്യമാണ്. ഏപ്രിൽ 24 ആണ് ഗോ എയറിൽ ഓഫർ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള അവസാന ദിനം.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
