ബ്രോഡ്ബാൻഡ്, ലാൻഡ് ഫോൺ, ടിവി റീച്ചാർജ് തുടങ്ങി എല്ലാത്തിനെയും ഒരു കുടക്കീഴിൽ എത്തിക്കുന്ന ജിയോയുടെ ജിഗാഫൈബർ ഉടൻ വിപണിയിലെത്തും. പ്രതിമാസം വെറും 600 രൂപ മുടക്കിയാൽ ബ്രോഡ്ബാൻഡ്, ലാൻഡ് ലൈൻ, ടി.വി കോംമ്പോ ഓഫറുകൾ ഒരുമിച്ച് ലഭിക്കുന്ന സംവിധാനമാണ് ജിയോ ജിഗാ ഫൈബറിലൂടെ എത്തിക്കാനൊരുങ്ങുന്നത്.
പൈലറ്റ് ടെസ്റ്റിംഗ്
നിലവിൽ ജിഗാ ഫൈബറിന്റെ പൈലറ്റ് ടെസ്റ്റിംഗ് നടന്നു കൊണ്ടിരിക്കുകയാണ്. ഡൽഹി, മുംബൈ എന്നിവിടങ്ങളിലാണ് പൈലറ്റ് ടെസ്റ്റിംഗ് നടക്കുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ജിഗാഫൈബർ ഇന്ത്യയിൽ ലോഞ്ച് ചെയ്തിരുന്നെങ്കിലും ഉപയോക്താക്കളിലേക്ക് വാണിജ്യാടിസ്ഥാനത്തിൽ എത്തിയിരുന്നില്ല. ടെസ്റ്റിംഗ് പൂർത്തിയാക്കിയാൽ രാജ്യത്തെ 1600 നഗരങ്ങളിൽ സേവനം ലഭ്യമാക്കും.
ആദ്യ വർഷം സൗജന്യം
4500 രൂപയുടെ വൺ ടൈം ഡിപ്പോസിറ്റ് റൂട്ടറിനൊപ്പം അടുത്ത മൂന്ന് മാസത്തിനുള്ളിൽ ടെലിഫോൺ, ടെലിവിഷൻ സേവനങ്ങൾ കൂടി ലഭ്യമാക്കുമെന്നാണ് വിവരം. ജിഗൈഫൈബർ വിപണിയിലെത്തിച്ചു കഴിഞ്ഞാൽ മൂന്നു സേവനങ്ങളും ആദ്യത്തെ ഒരു വർഷം സൗജന്യമായാകും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.
ഓഫറുകൾ
ജിയോ ആപ്പുകകളും ഇന്റർനെറ്റ് സേവനവും ജിയോ ഡിറ്റിഎച്ച് എന്ന് പേരിട്ടിരിക്കുന്ന ജിയോ ടിവിയും ഒരേ റീചർജിൽ ലഭ്യമാക്കുന്ന പ്ലാൻ ജിയോ കൊണ്ടുവരുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. 600 രൂപയാണ് ഈ കോമ്പോ ഓഫറിന്റെ നിരക്ക്. ലാൻഡ് ലൈനുകൾ അൺലിമിറ്റഡ് കോൾ സൗകര്യത്തോടെയാകും ലഭിക്കുക. ഇന്റർനെറ്റിനൊപ്പം ടെലിവിഷൻ ചാനലുകളും ഉപഭോക്താക്കൾക്ക് ലഭ്യമാകും.
ഒപ്ടിക്കൽ നെറ്റ്‍വർക്ക് ടെർമിനൽ
40 മുതൽ 45 ഡിവൈസികൾ ഒരുമിച്ച് കണക്ട് ചെയ്യാൻ പറ്റുന്ന ഒപ്ടിക്കൽ നെറ്റ്‍വർക്ക് ടെർമിനൽ വഴിയാണ് ലാൻഡ് ഫോണും ടിവിയുമൊക്കെ റൂട്ടറുമായി ബന്ധിപ്പിക്കുന്നത്. മൊബൈൽ ഫോണുകൾ, സ്മാർട്ട് ടിവികൾ, ലാപ്ടോപ്പുകൾ, ടാബ്ലറ്റുകൾ തുടങ്ങിയവയൊക്കെ ഇവയുമായി ബന്ധിപ്പിക്കാം.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
