മ​നീ​ഷ് മ​ഹേ​ശ്വ​രി ട്വി​റ്റ​ർ ഇ​ന്ത്യയുടെ പുതിയ എം​ഡി​

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മ​നീ​ഷ് മ​ഹേ​ശ്വ​രി​യെ ട്വി​റ്റ​ർ ഇ​ന്ത്യയുടെ എം​ഡി​യാ​യി നി​യ​മി​ച്ചു. ഇന്നലെയാണ് മനീഷ് മഹേശ്വരിയെ മാനേജറായി നിയമിച്ച കാര്യം ട്വി​റ്റ​ർ വ്യക്തമാക്കിയത്. ഡൽഹി, മുംബൈ, ബംഗളൂരു എന്നിവിടങ്ങളിലുള്ള ട്വിറ്റർ ഇന്ത്യ ടീമിനെ നയിക്കുന്നത് ഇനി ഇദ്ദേഹമായിരിക്കും.

 

ട്വിറ്ററിന്റെ പ്ര​ധാ​ന മാ​ർ​ക്ക​റ്റു​ക​ളി​ലൊ​ന്നാ​യ ഇ​ന്ത്യ​യി​ൽ ഉ​പ​യോ​ക്താ​ക്ക​ൾക്ക് അ​നു​സ​രി​ച്ചു​ള്ള വ​രു​മാ​നം ഉ​യ​ർ​ത്തു​ക​യാ​ണ് മ​നീ​ഷി​ന്‍റെ ചു​മ​ത​ല​യെ​ന്ന് ട്വി​റ്റ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​യാ ഹ​രി അ​റി​യി​ച്ചു. നെ​റ്റ്‌​വ​ർ​ക്ക് 18 ഡി​ജി​റ്റ​ലി​ന്‍റെ സി​ഇ​ഒ ആ​യി​രി​ക്കെ​യാ​ണ് മ​നീ​ഷ് ട്വി​റ്റ​റി​ലേ​ക്കെ​ത്തു​ന്ന​ത്.

മ​നീ​ഷ് മ​ഹേ​ശ്വ​രി ട്വി​റ്റ​ർ ഇ​ന്ത്യയുടെ പുതിയ എം​ഡി​

ഈ ​മാ​സം 29ന് ​അ​ദ്ദേ​ഹം ട്വി​റ്റ​ർ ഇ​ന്ത്യ​യി​ലെ ചു​മ​ത​ല​യേ​ൽ​ക്കും. ഇന്ത്യയിൽ വളരെ വേ​ഗത്തിൽ വളരുന്ന ഓൺലൈൻ ആശയവിനിമയ പ്ലാറ്റ്ഫോമാണ് ട്വിറ്ററെന്നും ട്വിറ്ററിന്റെ ഇന്ത്യയിലെ വ്യവസായത്തെ അടുത്ത ഘട്ടത്തിലേക്ക് ഉയർത്താൻ മനീഷ് കമ്പനിയ്ക്കൊപ്പം ചേർന്നതിൽ സന്തോഷമുണ്ടെന്നും മാ​യാ ഹ​രി വ്യക്തമാക്കി.

ഡിജിറ്റൽ ബിസിനസ് വർദ്ധിപ്പിക്കുന്നതിന് ഇന്ത്യയിലെ മുൻനിര ടീമുകൾക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് മനീഷ് മ​ഹേ​ശ്വ​രി. മാധ്യമ, ടെക്നോളജി മേഖലകളിലെ ഇദ്ദേഹത്തിന്റെ 20 വർഷക്കാലത്തെ പരിചയ സമ്പത്ത് ട്വിറ്ററിന് ​ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. മനീഷ് മ​ഹേ​ശ്വ​രിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ കൂടുതൽ നിക്ഷേപം നടത്താനും സാധ്യതയുണ്ട്.

ചിത്രത്തിന് കടപ്പാട് ഔദ്യോ​ഗിക ട്വിറ്റർ പേജ്

malayalam.goodreturns.in

Read more about: twitter md india
English summary

Twitter appoints Manish Maheshwari as new India MD

Twitter announced on Monday that it has appointed Manish Maheshwari as the new managing director for India.
Story first published: Tuesday, April 23, 2019, 15:46 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X