ഇന്ത്യയിൽ ടിക് ടോക്കിന് ഭാഗികമായി വിലക്കേര്‍പ്പെടുത്തിയതോടെ ചൈനീസ് വീഡിയോ ഷെയറിംഗ് ആപ്പിന് ദിവസവും കോടികളുടെ നഷ്ടം. ടിക് ടോകിന് ഇന്ത്യയിൽ ദിവസവും 3.5 കോടി രൂപയുടെ നഷ്ടം നേരിടുന്നതായാണ് ടിക് ടോക്കിന്റെ ഡെവലപ്പേഴ്സ് ആയ ബൈറ്റ്ഡാൻസ് ടോക്നോളജീസ് അറിയിച്ചിരിക്കുന്നത്.
ജീവനക്കാരുടെ ജോലിയും പ്രതിസന്ധിയിൽ
നിരോധനത്തിനെ തുടർന്ന് ബെയ്ജിങ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബൈറ്റ്ഡാൻസിന്റെ 250 ജീവനക്കാരുടെ ജോലിയും പ്രതിസന്ധിയിലാണ്. ഓരോ ദിവസവും 10 ലക്ഷം ഡൗൺലോഡാണ് ടിക് ടോക്കിന് കുറഞ്ഞു കൊണ്ടിരിക്കുന്നത്. ഇതാണ് നഷ്ട്ടത്തിന് കാരണം.
സോഫ്ട് ബാങ്ക് പിന്തുണ
ജപ്പാന്റെ സോഫ്റ്റ് ബാങ്കിനു വലിയ നിക്ഷേപമുള്ള ആപ്പാണ ടിക് ടോക്. ഇന്ത്യയിൽ ടിക് ടോക്കിന് 30 കോടി ഉപയോക്താക്കളും ലോകമെമ്പാടും 100 കോടിയിലേറെ ഉപയോക്താക്കളുമുണ്ടെന്നാണ് റിപ്പോർട്ടുകൾ.
പരസ്യ വരുമാനം
പരസ്യ വരുമാനമുൾപ്പെടെയുള്ളവയിൽ വലിയ ഇടിവാണ് കമ്പനിയ്ക്ക് ഉണ്ടായിരിക്കുന്നത്. കമ്പനിയുടെ സത്പേരിനും കളങ്കമുണ്ടായിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. കുറഞ്ഞ കാലത്തിനിടെ പ്ലേ സ്റ്റോറിൽ ട്രെൻഡിംഗ് ആപ്പായി ടിക് ടോക് മാറിയിരുന്നു. ലോകത്താകമാനം 100 കോടിയോളം പേരാണ് ടിക് ടോക് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്നത്.
അശ്ലീല ഉള്ളടക്കം
ഇന്ത്യൻ സംസ്ക്കാരത്തെ നശിപ്പിക്കുന്ന തരത്തിലുള്ള വീഡിയോകളാണ് ഈ ആപ്പ് വഴി പ്രചരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി. ആപ്പ് സ്റ്റോറുകളിൽ നിന്ന് ഇപ്പോൾ ടിക് ടോക് ഡൗൺലോഡ് ചെയ്യാൻ സാധിക്കില്ല.
malayalam.goodreturns.in
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications