ദില്ലി: ചരക്കുസേവന നികുതി (ജിഎസ്ടി) തട്ടിപ്പുകള്‍ തടയാന്‍ പുതിയ തീരുമാനവുമായി കേന്ദ്ര ധനകാര്യ മന്ത്രാലയം. ജിഎസ്ടി റിട്ടേണ്‍ ഫയല്‍ ചെയ്യാത്തവര്‍ക്ക് ചരക്കുഗതാഗതത്തിന് ആവശ്യമായ ഇ വേ ബില്‍ എടുക്കാന്‍ കഴിയില്ലെന്നതാണ് പുതിയ നീക്കം. ഈ വര്‍ഷം ജൂണ്‍ 21 മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയരക്ട് ടാക്സസ് ആന്റ് കസ്റ്റംസ് അറിയിച്ചു.
ചരക്കുഗതാഗതം നടത്തുന്നവര്‍ എല്ലാ മാസവും ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കണമെന്നാണ് നിയമം. ഒരു മാസത്തെ റിട്ടേണ്‍ അടുത്ത മാസം 20ന് മുമ്പ് സമര്‍പ്പിക്കണം. എന്നാല്‍ ജിഎസ്ടി കംപോസിഷന് സ്കീം ഉപയോഗപ്പെടുത്തുന്നവര്‍ക്ക് ഓരോ പാദത്തിലെയും മൂന്ന് മാസം കഴിഞ്ഞ് വരുന്ന 18ാം തിയതിക്ക് മുമ്പായി ഇത് സമര്‍പ്പിച്ചാല്‍ മതിയാവും. നിലവിലെ ഈ വ്യവസ്ഥ തുടര്‍ച്ചയായി രണ്ട് തവണ തെറ്റിക്കുന്നവരെയാണ് ഇ വേ ബില്‍ എടുക്കുന്നതില്‍ നിന്ന് വിലക്കുക. അതായത് സാധാരണ ഗതിയില്‍ രണ്ട് മാസം തുടര്‍ച്ചയായോ കംപോസിഷന് സ്കീമില്‍ തുടര്‍ച്ചയായി ആറു മാസമോ റിട്ടേണ്‍ ഫയല്‍ ചെയ്യാതിരുന്നാല്‍ പിന്നീട് ഇ വേ ബില്‍ ലഭിക്കില്ല. ഇ വേ ബില്‍ ഇല്ലാതെ ചരക്കുനീക്കം സാധ്യവുമല്ല.

ജിഎസ്ടി വെട്ടിപ്പ് വ്യാപകമായ സാഹചര്യത്തിലാണ് പുതിയ നിയന്ത്രണങ്ങളുമായി മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ രാജ്യത്ത് നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട 3626 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായാണ് കണക്കുകള്‍. ഇവയില്‍ 15278 കോടി രൂപയുടെ വെട്ടിപ്പ് നടന്നതായാണ് കണക്കാക്കപ്പെടുന്നത്. റിട്ടേണ്‍ സമര്‍പ്പിക്കാതെ മുങ്ങി നടക്കുന്നവര്‍ക്ക് ഇ വേ ബില്‍ ജനറേറ്റ് ചെയ്യാനാവില്ലെന്ന് വരുന്നതോടെ ഇക്കാര്യത്തില്‍ വലിയ മാറ്റമുണ്ടാവുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ നാളെ കനത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക!

ഓണയാത്രയ്ക്ക് മുൻപ് അറിയാം; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില വിവരങ്ങൾ ഇതാ!



Click it and Unblock the Notifications