വീഡിയോ ഷെയറിംഗ് ആപ്പായ ടിക് ടോക്കിന് ഇന്ത്യയിൽ ഏർപ്പെടുത്തിയ വിലക്ക് നീക്കി. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ആണ് ടിക് ടോക് ആപ് ഡൗണ്‍ലോഡിംഗ് നിരോധിച്ചുള്ള ഇടക്കാല ഉത്തരവ് നീക്കിയത്.
ഡൗൺലോഡ് ചെയ്യാം
വിലക്ക് നീക്കിയതോടെ ഇനി വീണ്ടും ടിക് ടോക് ആപ് പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഈ മാസം മൂന്നിനാണ് ചെന്നൈ ഹൈക്കോടതി ടിക് ടോക് ആപ് ഡൗണ്‍ലോഡിംഗ് നിരോധിച്ചു കൊണ്ടുള്ള ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
ആപ്പിന് നിയന്ത്രണം
ആപ്പിലൂടെ പങ്കുവയ്ക്കുന്ന കണ്ടന്റുകൾക്ക് നിയന്ത്രണമുണ്ടാകണമെന്ന നിർദേശം ഹൈക്കോടതി മുന്നോട്ടു വച്ചിട്ടുണ്ട്. നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തിയില്ലെങ്കിൽ അത് കോടതിയലക്ഷ്യമായി കണക്കാക്കുമെന്നും ബെഞ്ച് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
പരാതി
ടിക് ടോക് ആപ്ലിക്കേഷനു വിലക്കേർപ്പെടുത്തണമെന്നാവശ്യപ്പെട്ട് മധുര സ്വദേശിയായ അഡ്വ. മുത്തുകുമാർ ആണ് ഹർജി നൽകിയത്. ടിക് ടോക്ക് കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാനുള്ള വഴി ഒരുക്കുന്നു എന്നാണ് സാമൂഹ്യ പ്രവര്‍ത്തകനും അഭിഭാഷകനുമായ മുത്തുകുമാര്‍ നല്കിയ ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്. പോണോഗ്രാഫി, സാംസ്കാരിക തകര്‍ച്ച, ശിശു പീഢനം, ആത്മഹത്യ തുടങ്ങിയവയ്ക്ക് ടിക് ടോക്ക് കാരണമാകുന്നു എന്ന് ഹര്‍ജിയില്‍ പറയുന്നു.
അശ്ലീല ഉള്ളടക്കം
ഇന്ത്യൻ സംസ്ക്കാരത്തെ നശിപ്പിക്കുന്ന തരത്തിലുള്ള വീഡിയോകളാണ് ഈ ആപ്പ് വഴി പ്രചരിക്കുന്നതെന്ന് ഹർജിക്കാരൻ വ്യക്തമാക്കിയിരുന്നു. അശ്ലീല ഉള്ളടക്കങ്ങളുള്ള വീഡിയോകൾ ടിക് ടോക്ക് വഴി പ്രചരിക്കുന്നുണ്ടെന്നും മദ്രാസ് ഹൈക്കോടതിയും ചൂണ്ടിക്കാട്ടിയിരുന്നു.
ടിക് ടോക് നിരോധിച്ച മറ്റ് രാജ്യങ്ങൾ
സ്വകാര്യത മുൻ നിർത്തി അമേരിക്ക, ഇന്തോനേഷ്യ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളും ടിക്ടോക്കിനു നിരോധനമേർപ്പെടുത്തിയിരുന്നു. ടിക്ക്ടോക്കിന്റെ ഉപയോക്താക്കളില്‍ വലിയൊരു ഭാഗം ഇന്ത്യയിലെയും മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലുമാണുള്ളത്.
കമ്പനിയിക്ക് നഷ്ടം കോടികൾ
ഇന്ത്യയിൽ വിലക്ക് ഏർപ്പെടുത്തിയതോടെ ടിക് ടോക്കിന്റെ ഉടമസ്ഥരായ ചൈനീസ് കമ്പനി, ബൈറ്റ്ഡാൻസ് ടെക്നോളജീസിന് ദിവസവും കോടികളുടെ നഷ്ടമാണുണ്ടായത്. നിരോധനത്തിനെ തുടർന്ന് ബെയ്ജിങ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബൈറ്റ്ഡാൻസിന്റെ 250 ജീവനക്കാരുടെ ജോലിയും പ്രതിസന്ധിയിലായിരുന്നു. പരസ്യ വരുമാനമുൾപ്പെടെയുള്ളവയിൽ വലിയ ഇടിവാണ് കമ്പനിയ്ക്ക് ഉണ്ടായത്.
ഇന്ത്യയിലെ ഉപഭോക്താക്കൾ
ഇന്ത്യയിൽ ടിക് ടോക്കിന് 30 കോടി ഉപയോക്താക്കളും ലോകമെമ്പാടും 100 കോടിയിലേറെ ഉപയോക്താക്കളുമുണ്ടെന്നാണ് റിപ്പോർട്ടുകൾ.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications