ദില്ലി: സാമ്പത്തിക പ്രതിസന്ധിയിലായ ജെറ്റ് എയര്‍വെയ്സ് സര്‍വീസ് നിര്‍ത്തുന്നതിന് മുമ്പ് അന്താരാഷ്ട്ര റൂട്ടുകളിലടക്കം ഉപയോഗിച്ച വിമാനങ്ങള്‍ സാങ്കേതിക തകരാറുകളോടു കൂടിയവയായിരുന്നു എന്ന് വെളിപ്പെടുത്തല്‍. സാമ്പത്തിക പ്രയാസം കാരണം യഥാസമയം അറ്റകുറ്റപ്പണികള്‍ നടത്താതിരുന്നതാണ് ഇതിന് കാരണം. ഇങ്ങനെ മാസങ്ങളോളം മെയന്ററനന്സ് പ്രവൃത്തികള്‍ നടത്താതെ ഉപയോഗിച്ച വിമാനം അപകടത്തില്‍ പെടാതെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇക്കാര്യം ബോധ്യമായതിനെ തുടര്‍ന്ന് കമ്പനിയുടെ അഞ്ച് വിമാനങ്ങള്‍ ലീസിന് എടുത്ത് പറത്താനുള്ള തീരുമാനത്തില്‍ നിന്ന് ദേശീയ എയര്‍ലൈന്‍സായ എയര്‍ ഇന്ത്യ പിന്മാറി. അന്താരാഷ്ട്ര സര്‍വീസ് നടത്തുന്ന വലിയ വിമാനങ്ങളായ ബോയിംഗ് 777 വിമാനങ്ങള്‍ ലീസിനെടുത്ത് ഉപയോഗിക്കാനായിരുന്നു പരിപാടി.

വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ പറ്റുന്ന സ്ഥിതിയിലല്ല ഉള്ളതെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് ഈ തീരുമാനത്തില്‍ നിന്ന് എയര്‍ ഇന്ത്യ പിന്മാറിയത്. വിമാനങ്ങള്‍ ലീസിന് എടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എയര്‍ ഇന്ത്യ ചെയര്മാന് അശ്വനി ലൊഹാനിയും ജെറ്റ് എയര്‍വെയ്സിന്റെ ഭരണം നിയന്ത്രിക്കുന്ന എസ്ബിഐയുടെ ചെയര്മാന് രജനീഷ് കുമാറും കഴിഞ്ഞ ദിവസം ചര്‍ച്ച ചെയ്തിരുന്നു. ഇതിലാണ് വിമാനങ്ങള്‍ക്ക് സാങ്കേതിക തകരാറുകള്‍ ഉണ്ടെന്നും എയര്‍ ഇന്ത്യയുടെ ചെലവില്‍ കേടുപാടുകള്‍ തീര്‍ത്തുവേണം ഇവ സര്‍വീസ് നടത്താനെന്നും മനസ്സിലായത്. ഇതേത്തുടര്‍ന്ന് വിമാനങ്ങള്‍ ഏറ്റെടുക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.
വിമാനങ്ങള്‍ മാത്രമോ അതിലെ ജീവനക്കാരെ ഉള്‍പ്പെടെയോ ലീസിനെടുക്കാനായിരുന്നു എയര്‍ ഇന്ത്യയുടെ പരിപാടി. മുംബൈ- ലണ്ടന്‍, ഡല്‍ഹി-ലണ്ടന്‍, മുംബൈ- ദുബൈ, ഡല്‍ഹി-ദുബൈ, ഡല്‍ഹി-സിംഗപ്പൂര്‍ എന്നീ റൂട്ടുകളില്‍ സര്‍വീസ് നടത്തുകയായിരുന്നു എയര്‍ ഇന്ത്യയുടെ ലക്ഷ്യം. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഇത് സാധ്യമല്ലെന്ന് നിലപാടിലേക്ക് എയര്‍ ഇന്ത്യ എത്തിച്ചേരുകയായിരുന്നു. ജെറ്റ് എയര്‍വെയ്സിന് 10 ബോയിംഗ് 777 വിമാനങ്ങളും ഏതാനും എ330 എയര്‍ ബസ്സുകളുമാണ് സ്വന്തമായുള്ളത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
