വിമാനത്തിന്റെ ടയര്‍ പൊട്ടി റണ്‍വേയിലുണ്ടായ അപകടത്തെ തുടര്‍ന്ന് ഇന്നസെ മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം അടച്ചിട്ടു. ഇതിനെ തുടർന്ന് 12 ഓളം സര്‍വീസുകളാണ് മുടങ്ങിയത്. താല്കാലികമായി അടച്ചിട്ട വിമാനത്താവളത്തിന്റെ സർവ്വീസുകൾ പുനരാരംഭിച്ചു.
പ്രാദേശിക സമയം വൈകുന്നേരം നാല് മണിയോടെ റണ്‍വേയില്‍ വച്ചാണ് ഇറാനിയൻ വിമാനമായ ഖിഷം എയര്‍ വിമാനത്തിന്റെ ഒന്നിലധികം ടയറുകള്‍ പൊട്ടിയത്. തുടര്‍ന്ന് റണ്‍വേ അടച്ചിട്ടു. വിമാനം മാറ്റിയതിന് ശേഷമാണ് പിന്നീട് സര്‍വീസുകള്‍ പുനരാരംഭിച്ചത്.

പിന്നീട് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലായതായി അധികൃതര്‍ അറിയിച്ചു. വിമാനം സുരക്ഷിതമായി ലാന്റ് ചെയ്തുവെന്നും അപകടത്തിന് ശേഷം യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായുള്ള എല്ലാ നടപടികളും പൂര്‍ത്തീകരിച്ചെന്നും അധികൃതര്‍ അറിയിച്ചു.
വിമാനത്താവളം അടച്ചിട്ടതോടെ 12 സര്‍വീസുകളുടെ പ്രവർത്തനത്തെ ബാധിച്ചതെന്നും അധികൃതർ അറിയിച്ചു. വിമാനത്തിന്റെ ടയർ പൊട്ടി മുമ്പും പലയിടങ്ങളിലും അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ ഇന്നലത്തെ അപകടത്തിൽ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. പ്രതിവര്‍ഷം 20 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള പുതിയ ടെര്‍മിനല്‍ മസ്ക്കറ്റ് വിമാനത്താവളത്തിൽ ആരംഭിച്ചിരുന്നു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
