ആഗോള വിപണിയിൽ സ്വർണത്തിന് ഇന്ന് നേരിയ വർദ്ധനവ്. തുടർച്ചയായ ഇടിവിന് ശേഷമാണ് വിപണി സജീവമായിരിക്കുന്നത്. ഇതോടെ ആവശ്യക്കാരുടെ എണ്ണവും കൂടി. ആഭരണ വിപണിയിൽ ആവശ്യകത വർദ്ധിച്ചതാണ് വില ഉയരാൻ കാരണം.
വില വർദ്ധനവ്
ആഗോള വിപണിയിൽ ഇന്ന് വില 0.1 ശതമാനം ഉയർന്ന് സ്വർണം ഔൺസിന് 1,278.62 ഡോളറിലെത്തി. ഈ ആഴ്ചയിൽ സ്വർണത്തിന് 0.4 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. മാർച്ച് 22ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.
ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്ക്
ഈ ആഴ്ച ആദ്യം ആഗോള വിപണിയിൽ സ്വർണ വില ഒരു ഔൺസിന് 1,265.90 ഡോളർ വരെ എത്തിയിരുന്നു. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്. ഇത് ആഭരണ ആവശ്യക്കാരുടെ എണ്ണം വർദ്ധിക്കാൻ കാരണമായി.
മറ്റ് ലോഹങ്ങളുടെ വില
മറ്റ് ലോഹങ്ങളുടെ വിലയിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. വെള്ളിയുടെ വില 0.3 ശതമാനം ഉയർന്ന് ഔൺസിന് 14.98 ഡോളറിലെത്തി. പ്ലാറ്റിനത്തിന്റെ വില 0.8 ശതമാനം ഉയർന്ന് 889.85 ഡോളറായി. പല്ലേഡിയത്തിന്റെ വില 0.2% കുറഞ്ഞ് ഔൺസിന് 1,412.43 ഡോളറിലെത്തി.
സംസ്ഥാനത്തെ ഇന്നത്തെ വില
കേരളത്തിൽ ഇന്ന് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ദ്ധനവ് രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപയാണ് ഇന്ന് ഉയര്‍ന്നത്. പവന് 80 രൂപയും വര്‍ദ്ധിച്ചു. ഗ്രാമിന് 2,975 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. ഒരു പവന്‍ സ്വര്‍ണത്തിന് 23,800 രൂപയാണ് ഇന്നത്തെ വില.
ഏപ്രിൽ മാസത്തെ പ്രധാന നിരക്കുകൾ
ഏപ്രിൽ മാസത്തെ ഏറ്റവും കുറഞ്ഞ വില പവന് 23480 രൂപയാണ്. ജനുവരിയ്ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയും ഇത് തന്നെയാണ്. ഈ മാസത്തെ ഏറ്റവും കൂടിയ വില 23920 രൂപയാണ്. ഏപ്രിൽ 9നാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്. 2019 ഫെബ്രുവരി 20 നാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുമായിരുന്നു അന്നത്തെ നിരക്ക്.
കഴിഞ്ഞ മാസത്തെ വില
മാർച്ച് അവസാനം മുതൽ സ്വർണ വിലയുടെ ഗ്രാഫ് താഴേയ്ക്കാണ്. മാർച്ചിലെ ഏറ്റവും കുറഞ്ഞ വില 23600 രൂപയാണ്. കഴിഞ്ഞ മാസത്തെ ഏറ്റവും കൂടിയ നിരക്ക് പവന് 24520 രൂപയാണ്. മാർച്ച് ഒന്നിനാണ് ഈ നിരക്കിൽ വിൽപ്പന നടന്നത്. പിന്നീട് വില കുറയുകയായിരുന്നു.
malayalam.goodreturns.in
More From GoodReturns

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; ഇന്നത്തെ നിരക്കും കേരളത്തിലെ വിലയും അറിയാം

സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? ഇന്നത്തെ സ്വർണ-വെള്ളി നിരക്കുകൾ അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

യുഎഇയിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് വൻ ലാഭം

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

സ്വർണവിലയിൽ മാറ്റം: ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

യുഎഇയിൽ സ്വർണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണം വാങ്ങാൻ പറ്റിയ അവസരമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകളും ലാഭകരമായ വഴികളും അറിയാം

സ്വാതന്ത്ര്യദിനത്തിൽ സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ നിന്ന് സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ: ലാഭകരമായ പർച്ചേസിന് ഈ കാര്യങ്ങൾ അറിയൂ

ദുബായിൽ സ്വർണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ



Click it and Unblock the Notifications