മുംബൈ: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിയ ജെറ്റ് എയര്‍വെയ്സിന്റെ പൈലറ്റുമാരെ സ്പൈസ്ജെറ്റ് അധികൃതര്‍ അപമാനിച്ചുവെന്ന് പരാതി. സ്പൈസ്ജെറ്റില്‍ ജോലിക്കായി അഭിമുഖത്തിനെത്തിയപ്പോഴായിരുന്നുവത്രെ ഇത്. നിങ്ങള്‍ക്ക് ജോലി നല്‍കുന്നത് ഞങ്ങളുടെ ജീവകാരുണ്യ പ്രവര്‍ത്തനമാണെന്നും മറ്റും പറഞ്ഞാണ് പൈലറ്റുമാരെ അപമാനിച്ചതെന്ന് യൂനിയന്‍ കുറ്റപ്പെടുത്തി.
ഇതുമായി ബന്ധപ്പെട്ട് പ്രതിഷേധവുമായി നാഷനല്‍ ഏവിയേഷന്‍ ഗില്‍ഡ് രംഗത്തെത്തി. മുതിര്‍ന്ന സ്പൈസ്ജെറ്റ് ഉദ്യോഗസ്ഥരുടെ നടപടിയില്‍ സംഘടന നടുക്കം രേഖപ്പെടുത്തി. തികച്ചും മാന്യതയ്ക്കും പ്രഫഷനലിസത്തിനും നിരക്കാത്ത പ്രവര്‍ത്തനങ്ങളാണ് തങ്ങളുടെ അംഗങ്ങളായ പൈലറ്റുമാര്‍ക്കെതിരേ ഉണ്ടായിരിക്കുന്നതെന്നും സംഘടന പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

ജെറ്റ് എയര്‍വെയ്സ് ഏപ്രില്‍ 17ന് സര്‍വീസുകള്‍ നിര്‍ത്തിവച്ചതിനെ തുടര്‍ന്ന് 1300 പൈലറ്റുമാരുള്‍പ്പെടെ 20,000 ജീവനക്കാര്‍ വഴിയാധാരമായിരുന്നു. പൈലറ്റുമാരില്‍ ഒരു വിഭാഗത്തിന് തങ്ങള്‍ ജോലിക്കെടുക്കാമെന്ന് സ്പൈസ്ജെറ്റ് വാഗ്ദാനം ചെയ്യുകയുമുണ്ടായി. ഇതേത്തുടര്‍ന്ന് നടത്തിയ അഭിമുഖത്തിലാണ് വിവാദ പരാമര്‍ശം ഉണ്ടായിരിക്കുന്നത്.
ജെറ്റ് എയര്‍വെയ്സ് പൈലറ്റുമാരെ ഫസ്റ്റ് ഓഫീസര്‍മാരായി എടുക്കുന്നതിനാല്‍ തങ്ങള്‍ക്ക് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാവുന്നതെന്നും സ്പൈസ് ജെറ്റ് അധികൃതര്‍ ഇവരോട് പറഞ്ഞതായാണ് പരാതിയില്‍ പറയുന്നത്. ഇവര്‍ക്കു പകരം പുതിയ ആളുകളെയാണ് നിയമിച്ചിരുന്നതെങ്കില്‍ 25 ലക്ഷം രൂപ ലാഭിക്കാമായിരുന്നു. മാത്രമല്ല, പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവരില്‍ നിന്ന് 25 ലക്ഷം രൂപ ഡെപ്പോസിറ്റായി വാങ്ങാമായിരുന്നുവെന്നും അവര്‍ പറഞ്ഞതായി പരാതിയില്‍ കുറ്റപ്പെടുത്തി.
എന്നാല്‍, ജെറ്റ് എയര്‍വെയ്സ് പൈലറ്റുമാരെ അപകീര്‍ത്തിപ്പെടുത്തുന്ന ഒരു നടപടിയും തങ്ങളുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നാണ് സ്പൈസ്ജെറ്റിന്റെ പ്രതികരണം. പുതിയ പൈലറ്റുമാരെ റിക്രൂട്ട് ചെയ്യാന്‍ നടക്കുന്ന അഭിമുഖത്തില്‍ അവരെ മോശമായി ചിത്രീകരിക്കുന്ന ഒരു നപടിയും തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും അവര്‍ പ്രസ്താവനയില്‍ അറിയിച്ചു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
