വൊഡാഫോൺ ഐഡിയ ലയനത്തിന് ശേഷം ഉപഭോക്താക്കളുടെ എണ്ണത്തിൽ വൻ കുറവ് രേഖപ്പെടുത്തി കൊണ്ടിരിക്കുകയാണ് വൊഡാഫോൺ. എന്നാൽ പ്ലാനുകളിൽ മാറ്റങ്ങൾ വരുത്തി ഉപഭോക്താക്കളെ പിടിച്ചു നിർത്താനുള്ള ശ്രമത്തിലാണ് കമ്പനി. ജിയോയും എയർടെല്ലും നൽകുന്നതു പോലെ പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് പ്ലാനുകളിൽ ഇളവുകൾ നൽകാനാണ് വൊഡാഫോണിന്റെയും പദ്ധതി.
പുതിയ പ്രീപെയ്ഡ് പ്ലാൻ
139 രൂപയുടെ ഏറ്റവും പുതിയ പ്രീപെയ്ഡ് പ്ലാനാണ് വൊഡാഫോൺ അവതരിപ്പിച്ചിരിക്കുന്നത്. കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് നിരക്ക് ഇളവ് നൽകുന്നത്. 5ജിബി ഡേറ്റയാണ് 139 രൂപയുടെ റീച്ചാർജിലൂടെ ലഭിക്കുന്നത്. ഒരു മാസമാണ് കാലാവധി.
119 രൂപയുടെ പ്ലാൻ
119 രൂപയുടെ പ്ലാൻ അനുസരിച്ച് 1 ജിബി ഡേറ്റയും അൺലിമിറ്റഡ് കോളുമാണ് കമ്പനി നൽകുന്നത്. 28 ദിവസമാണ് ഈ ഓഫറിന്റെ കാലാവധി.
129 രൂപയുടെ പ്ലാൻ
129 രൂപയുടെ അടുത്ത പ്ലാനിൽ 1.5 ജിബി ഡേറ്റയും അൺലിമിറ്റഡ് കോളും ലഭിക്കും. 28 ദിവസമാണ് ഈ പ്ലാനിന്റെയും കാലാവധി.
169 രൂപയുടെ പ്ലാൻ
169 രൂപയുടെ പ്ലാൻ അനുസരിച്ച് ഉപഭോക്താക്കൾക്ക് ദിവസവും 1.5 ജിബി ഡേറ്റയാണ് ലഭിക്കുക. കൂടാതെ അൺലിമിറ്റഡ് കോളും ലഭിക്കും. 28 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി.
999 രൂപയുടെ പ്ലാൻ
ഡേറ്റ കുറച്ച് ഉപയോഗിക്കുന്നവർക്കായി 999 രൂപയുടെ പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒരു വർഷമാണ് ഈ പ്ലാനിന്റെ കാലാവധി. 12ജിബിയാണ് ഒരു വർഷത്തേയ്ക്ക് ലഭിക്കുന്ന ഡേറ്റ. ഈ പ്ലാനിൽ അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിംഗ് കോളുകളും ലഭിക്കും. 100 എസ്എംഎസുകളും പ്രതിദിനം ലഭിക്കുന്നതാണ്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
