മുംബൈ: വായ്പാതട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദിയുടെയും അമ്മാവന് മെഹുല്‍ ചോക്സിയുടെയും 13 ആഢംബര കാറുകള്‍ ലേലത്തില്‍ വില്‍ക്കുന്നു. തട്ടിപ്പ് തുക ഈടാക്കുകയെന്ന ലക്ഷ്യത്തോടെ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ ലേലത്തിന്റെ പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണ്. മെറ്റല്‍ ആന്റ് സ്ക്രാപ് ട്രേഡിംഗ് കോര്‍പറേഷനാണ് കാറുകള്‍ ലേലത്തില്‍ വില്‍ക്കുന്നത്.

പഞ്ചാബ് നാഷനല്‍ ബാങ്ക് വായ്പാതട്ടിപ്പിനെ തുടര്‍ന്ന് ഇംഗ്ലണ്ടിലേക്ക് രക്ഷപ്പെട്ട നീരവ് മോദിയുടെയും ബന്ധപ്പെട്ടവരുടെയും കാറുകള്‍ അടക്കമുള്ള സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് കഴിഞ്ഞ വര്‍ഷം കണ്ടുകെട്ടിയിരുന്നു. 1.33 കോടിയുടെ സില്‍വര്‍ റോള്‍സ് റോയ്സ്, 54 ലക്ഷത്തിന്റെ പോര്‍ഷെ, 37.8 ലക്ഷത്തിന്റെയും 14 ലക്ഷത്തിന്റെയും മെഴ്സിഡെസ് ബെന്‍സുകള്‍, 9.8 ലക്ഷത്തിന്റെ ബിഎംഡബ്ല്യു തുടങ്ങിയ കാറുകളാണ് ലേലത്തില്‍ വില്‍ക്കുന്നത്.
ഇതിനു പുറമെ, രണ്ട് ഹോണ്ട ബ്രിയോ, ടൊയോട്ട ഇന്നോവ, ഹോണ്ട സിആര്‍വി, ടൊയോട്ട ഫോര്‍ച്യൂണര്‍, സ്കോഡ സുപേര്ബ് എലഗെന്‍സ്, ടൊയോട്ട കൊറോള ആള്‍ട്ടിസ്, ടൊയോട്ട ഇന്നോവ ക്രിസ്റ്റ എന്നിവയും വില്‍പ്പനയ്ക്ക് വച്ചിട്ടുണ്ട്. ഇതില്‍ ബിഎംഡബ്ല്യു, ടൊയോട്ട ഇന്നോവ ക്രിസ്റ്റ എന്നിവ മെഹുല്‍ ചോക്സിയുടേതും മറ്റുള്ളവ നീരവ് മോദിയുടെയും അദ്ദേഹത്തിന്റെ സ്ഥാപനങ്ങളുടേതുമാണ്. ലേലനടപടികളുടെ ഭാഗമായി വാഹനങ്ങള്‍ പരിശോധിക്കാല്‍ ലേലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് അനുമതി നല്‍കിയിരുന്നു. ഏറ്റവും ഉയര്‍ന്ന തുക ക്വോട്ട് ചെയ്തവരുടെ പേരുവിവരങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റിന് കൈമാറിയതായി മെറ്റല്‍ ആന്റ് സ്ക്രാപ് ട്രേഡിംഗ് കോര്പറേഷന് അറിയിച്ചു. എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
