ദില്ലി: ദീര്‍ഘദൂര യാത്രക്കാര്‍ക്ക് മികച്ച യാത്രാനുഭവം സമ്മാനിച്ച് രാജധാനി എക്സ്പ്രസിന് പകരം എഞ്ചിനില്ലാത്ത അതിവേഗ ട്രെയിന്‍ വരുന്നു.
ദീര്‍ഘദൂര യാത്രക്കാര്‍ക്ക് അനുഗ്രഹമാവും
എഞ്ചിനില്ലാത്ത വന്ദേഭാരത് എക്സ്പ്രസിന്റെ വിജയത്തിന് പിന്നാലെ ദീര്‍ഘദൂര യാത്രയ്ക്കുള്ള ഇതിന്റെ സ്ലീപ്പര്‍ വേര്‍ഷന്‍ കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ റെയില്‍വേ. 2020ഓടോ അത്യാധുനിക രീതിയിലുള്ള പുതിയ രാജധാനി എക്സ്പ്രസ് ഓടിത്തുടങ്ങുമെന്നാണ് പ്രതീക്ഷ.
നിര്‍മാണം ഐസിഎഫില്‍ നിന്ന്
വന്ദേഭാരത് നിര്‍മിച്ച ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിന്നാണ് രാജധാനി എക്സ്പ്രസിന്റെ എഞ്ചിനില്ലാത്ത സ്ലീപ്പര്‍ കോച്ചുകളും നിര്‍മിക്കുന്നത്. അതിന്റെ ഡിസൈന്‍ പ്രവൃത്തികള്‍ പുരോഗമിക്കുന്നതായും അടുത്ത വര്‍ഷത്തോടെ നിര്‍മാണം പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത
ഒന്നിലേറെ ദിവസം നീണ്ടു നില്ക്കുന്ന രാജധാനി എക്സ്പ്രസിന്റെ എഞ്ചിനില്ലാത്ത ട്രെയിനുകളുടെ വേഗത മണിക്കൂറില്‍ 160 കിലോമീറ്ററായിരിക്കും. രാജധാനി എക്സ്പ്രസ് നിലവില്‍ എടുക്കുന്ന സമയത്തിന്റെ പകുതിയ സമയം കൊണ്ട് ലക്ഷ്യസ്ഥാനങ്ങളിലെത്താന്‍ പുതിയ ട്രെയിനുകള്‍ വരുന്നതോടെ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
നിര്‍മാണം വന്ദേഭാരത് മാതൃകയില്‍
നിലവില്‍ ശതാബ്ദി എക്സ്പ്രസുകള്‍ക്ക് പകരമാണ് വന്ദേഭാരത് എന്ന പേരിലറിയപ്പെടുന്നത് ട്രെയിന്‍ 18 ഇന്ത്യന്‍ റെയില്‍വേ അവതരിപ്പിച്ചത്. ആധുനിക സൗകര്യങ്ങളോടു കൂടിയുള്ള ഈ ട്രെയിനുകള്‍ കൂടുതല്‍ പ്രകൃതി സൗഹൃദങ്ങളാണെന്ന സവിശേഷതയുമുണ്ട്. ഡല്‍ഹി-വാരാണസി റൂട്ടിലോടുന്ന വന്ദേഭാരത് എക്സ്പ്രസില്‍ എക്സിക്യൂട്ടീവ്, നോണ്‍ എക്സിക്യൂട്ടീവ് കോച്ചുകള്‍ ഉള്‍പ്പെടെ 16 എസി ചെയര്കാറുകളാണുള്ളത്.
കൂടുതല്‍ സൗകര്യങ്ങള്‍
ഓട്ടോമാറ്റിക് ഡോറുകള്‍, സ്വയം പുറത്തേക്കും അകത്തേക്കും പോകുന്ന ചവിട്ടുപടികള്‍, ബുള്ളറ്റ് ട്രെയിന്‍ മാതൃകയിലുള്ള ബാഹ്യ രൂപം, യൂറോപ്യന്‍ മാതൃകയിലുള്ള സീറ്റുകള്‍, വിമാനത്തിലേത് പോലുള്ള എല്‍ഇഡി ലൈറ്റിംഗ് തുടങ്ങിയ സൗകര്യങ്ങള്‍ പുതിയ രാജധാനി എക്സ്പ്രസിലും ഉണ്ടാവുമെന്നാണ് കണക്കാക്കപ്പെടുന്നത്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications