കോടികൾ മുടക്കി വാട്സ്ആപ്പ് വാങ്ങിയത് ഫേസ്ബുക്കിന് തലവേദനയാകുന്നു. ഫേസ്ബുക്കിന് ഏറ്റവും വലിയ വെല്ലുവിളി ഇന്ന് വാട്സ്ആപ്പാണ്. വാട്ട്സ്ആപ്പിന് കാര്യമായ വരുമാനമില്ലാത്തതും ഫേസ്ബുക്ക് ഉപഭോക്താക്കൾ വാട്ട്സ്ആപ്പിലേയ്ക്ക് പോകുന്നതുമാണ് തിരിച്ചടിയായിരിക്കുന്നതെന്ന് ഫേസ്ബുക്ക് മേധാവി മാർക്ക് സക്കർബർഗ് വ്യക്തമാക്കി.
കോടികൾ മുടക്കി വാങ്ങി
1900 കോടി ഡോളറിനാണ് (ഏകദേശം 1.32 ലക്ഷം കോടി രൂപയ്ക്കാണ്) സക്കർബർഗ് വാട്ട്സ്ആപ്പ് വാങ്ങിയത്. വാങ്ങുമ്പോൾ തന്നെ വാട്ട്സ്ആപ്പ് നഷ്ട്ടത്തിലായിരുന്നു. എന്നാൽ ഫേസ്ബുക്ക് ഏറ്റെടുത്ത ശേഷവും നഷ്ടം നികത്താനായില്ല.
ജനപ്രീതി കൂടുതൽ വാട്ട്സ്ആപ്പിന്
വരുമാനം കുറവാണെങ്കിലും ജനപ്രീതി കൂടുതൽ വാട്ട്സ്ആപ്പിനാണ്. ഇന്ത്യയിലെ ഫേസ്ബുക്ക് ഉപഭോക്താക്കളിൽ ഭൂരിപക്ഷവും കൂടുതൽ സമയം വാട്ട്സ്ആപ്പിൽ ചെലവാക്കാൻ തുടങ്ങിയതോടെ ഫേസ്ബുക്കും നഷ്ട്ടത്തിലായി. കൂടാതെ വാട്ട്സ്ആപ്പ് വഴിയുള്ള കേസുകളും വർദ്ധിച്ചു.
ഇന്ത്യയിലെ ഉപഭോക്താക്കൾ
ഫേസ്ബുക്കിന് ഏറ്റവും കൂടുതൽ ഉപഭോക്താക്കൾ ഉള്ളത് ഇന്ത്യയിലാണ്. 30 കോടി പേരാണ് ഇന്ത്യയിൽ ഫേസ്ബുക്ക് ഉപയോഗിക്കുന്നത്. എന്നാൽ വാട്ട്സ് ആപ്പിന്റെ വരവോടെ ഉപഭോക്താക്കളുടെ എണ്ണത്തിൽ കുറവുണ്ടായി. വാട്ട്സ്ആപ്പിന് 40 കോടി ഉപഭോക്താക്കളാണ് ഇന്ത്യയിലുള്ളത്.
ലാഭം പകുതിയായി
ഫെയ്സ്ബുക്കിന്റെ 2019 വര്‍ഷത്തെ ആദ്യപാദത്തിലെ ലാഭം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പകുതിയായി കുറഞ്ഞു. ജനുവരി മുതല്‍ മാർച്ച് വരെയുള്ള ആദ്യപാദത്തിലെ ലാഭം 2.43 ബില്ല്യണ്‍ കോടി ഡോളറാണ്. കഴിഞ്ഞ വർഷം ഇക്കാലയളവിൽ കമ്പനിയുടെ വരുമാനം 11.97 ബില്ല്യൻ ഡോളറായിരുന്നു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
