ദില്ലി: അമേരിക്കന്‍ കമ്പനിയായ ജോണ്സണ് ആന്റ് ജോണ്സണ് ബേബി ഷാംപുവിന്റെ വില്‍പ്പന നിര്‍ത്തിവെക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും ദേശീയ ബാലാവകാശ കമ്മീഷന് നിര്‍ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തെഴുതിയിരിക്കുകയാണ് നാഷനല്‍ കമ്മീഷന് ഫോര്‍ ദി പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്സ്. കുഞ്ഞുങ്ങളില്‍ അര്‍ബുദത്തിന് കാരണമാകുന്ന രാസ വസ്തുക്കളുടെ സാന്നിധ്യം ഷാംപൂവില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. നിലവില്‍ കടകളിലുള്ള ജോണ്സണ് ആന്റ് ജോണ്സണ് ബേബി ഷാംപൂവിന്റെ സ്റ്റോക്കുകള്‍ പിന്‍വലിക്കണമെന്നും ദേശീയ ബാലാവകാശ കമ്മീഷന് നിര്‍ദേശിച്ചു.
രാജസ്ഥാനില്‍ നിന്നെടുത്ത സാമ്പിളുകള്‍ ജയ്പ്പൂരിലെ ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് അര്‍ബുദകാരണമായ ഫോര്‍മാല്‍ഡിഹൈഡിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇതോടെ കമ്പനിക്കെതിരെ ദേശീയ ബാലാവകാശകമ്മീഷന് കര്‍ശന നടപടിയെടുക്കുകയായിരുന്നു.

ജോണ്സണ് ആന്റ് ജോണ്സണ് ഷാംപൂവിലും പൗഡറിലും ആസ്ബെസ്റ്റോസ് അടങ്ങിയിട്ടുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇതിന്റെ ഭാഗമായി രാജ്യത്തെ അഞ്ച് മേഖലകളില്‍ നിന്നും ജോണ്സണ് ആന്റ് ജോണ്‍സന്റെ ബേബി ഷാംപൂവിന്റെയും പൗഡറിന്റേയും സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ദക്ഷിണേന്ത്യയില്‍ ആന്ധ്രപ്രദേശില്‍ നിന്നും കിഴക്ക് ഝാര്‍ഖണ്ഡില്‍ നിന്നും പടിഞ്ഞാറ് രാജസ്ഥാനില്‍ നിന്നും മധ്യ ഇന്ത്യയില്‍ മധ്യപ്രദേശില്‍ നിന്നുമാണ് സാമ്പിളുകളെടുത്തത്.
കഴിഞ്ഞ ഡിസംബറില്‍ ആസ്ബെറ്റോസിന്റെ സാന്നിധ്യമില്ലെന്ന് ഉറപ്പുവരുത്തുന്നതുവരെ ഇന്ത്യയിലെ രണ്ട് ഫാക്ടറികളിലെ ജോണ്സണ് ആന്റ് ജോണ്സണ് പൗഡറിന്റെ ഉദ്പാദനം സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്റേര്‍ഡ് കണ്ട്രോള് ഓര്ഗനൈസേഷന് തടഞ്ഞിരുന്നു. ജോണ്സണ് ആന്റ് ജോണ്സണ് കമ്പനിയുടെ ബേബി പൗഡറില്‍ ആസ്ബെസ്റ്റോസ് സാന്നിധ്യമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയായിരുന്നു നടപടി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications