തിരുവനന്തപുരം: കേരളത്തില്‍ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള വിവിധ പദ്ധതികളുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന് (കെഎസ്യുഎം). സ്റ്റാര്‍ട്ടപ്പുകള്‍ക്കിടയിലെ ആശയ വിനിമയം സുഗമമാക്കുന്നതിനുള്ള തിരിച്ചറിയല്‍ കാര്‍ഡ് അഥവാ യുനീക്ക് ഐഡി സംവിധാനമാണ് ഇവയിലൊന്ന്. ഓരോ സ്റ്റാര്‍ട്ടപ്പ് സംരംഭവും സവിശേഷമായ നമ്പറില്‍ അറിയപ്പെടുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഈ പ്രത്യേക കോഡ് നമ്പര്‍ ഉപയോഗിച്ച് നിക്ഷേപകരുള്‍പ്പെടെ ലോകത്തെവിടെയുമുള്ള സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളെ കുറിച്ചുള്ള വിവരങ്ങള്‍ അറിയുവാനും അവയുമായി ബന്ധപ്പെടുവാനും സാധിക്കും. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ പോര്‍ട്ടല്‍ വഴിയാണ് ഇത് സാധ്യമാവുക. പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളായും പാര്‍ട്ണര്‍ഷിപ്പ് കമ്പനികളായും ലിമിറ്റഡ് ലയബിലിറ്റി പാര്ട്ണര്ഷിപ്പുകളായും രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് യുനീക്ക് ഐഡിക്കായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ അപേക്ഷിക്കാം.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ടേണോവര്‍ 100 കോടി രൂപയില്‍ കുറവായിരിക്കണമെന്ന നിബന്ധനയുണ്ട്. കമ്പനി തുടങ്ങി 10 വര്‍ഷം കഴിയാത്തവയെ മാത്രമേ സ്റ്റാര്‍ട്ടപ്പുകളായി പരിഗണിക്കപ്പെടുകയുള്ളൂ എന്നതാണ് മറ്റൊരു നിബന്ധന. നൂതന ആശയങ്ങള്‍ വികസിപ്പിക്കുന്നതിനോ നിലവിലെ ഉല്‍പ്പന്നങ്ങള്‍, സേവനങ്ങള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവയെ മെച്ചപ്പെടുത്തുന്നതിനോ ലക്ഷ്യമിട്ടുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് ഇങ്ങനെ ഐഡി നമ്പര്‍ നല്‍കുക. അതോടൊപ്പം തൊഴിലവസരങ്ങളും വരുമാനവും സൃഷ്ടിക്കാന്‍ കെല്‍പ്പുള്ളവയായിരിക്കണം സ്റ്റാര്‍ട്ടപ്പുകള്‍. നിലവിലെ കമ്പനികളെ വിഭജിച്ചോ മാറ്റം വരുത്തിയോ രൂപീകരിച്ച സ്ഥാപനങ്ങളെയും സ്റ്റാര്‍ട്ടപ്പുകളായി പരിഗണിക്കപ്പെടുകയില്ലെന്ന് സ്റ്റാര്‍ട്ടപ്പ് മിഷന് വ്യക്തമാക്കി.
സ്റ്റാര്‍ട്ടപ്പുകള്‍ക്കായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍, സാമ്പത്തിക സഹായങ്ങള്‍, മാര്‍ക്കറ്റിംഗ് സൗകര്യങ്ങള്‍ തുടങ്ങിയ സ്റ്റാര്‍ട്ടപ്പ് മിഷന് വഴിയുള്ള എല്ലാ സേവനങ്ങളും ആശയവിനിമയങ്ങളും ഐഡി നമ്പര്‍ മുഖേന മാത്രമേ സാധ്യമാവുകയുള്ളൂ. യുനീക്ക് ഐഡിക്കായി ഏപ്രില്‍ 30 വരെ അപേക്ഷിക്കാം. അപേക്ഷയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ http://startups.startupmission.in ല്‍ ലഭിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
