ദില്ലി: റിസര്‍വ്വ് ബാങ്ക് പുതിയ 20 രൂപ നോട്ടുകള്‍ പുറത്തിറക്കുന്നു. മഹാത്മാ ഗാന്ധി ശ്രേണിയിലുള്ള നോട്ടുകള്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ കൈയ്യൊപ്പോടുകൂടിയാകും പുറത്തിറങ്ങുക. പുതിയ നോട്ട് വന്നാലും പഴയ 20 രൂപ നോട്ടുകള്‍ നിയമാനുസൃതമായി നിലനില്‍ക്കുമെന്ന് റിസര്‍വ്വ് ബാങ്ക് അറിയിച്ചു. പച്ചകലര്‍ന്ന മഞ്ഞ നിറത്തിലുള്ളതാണ് പുതിയ 20 രൂപ നോട്ടുകള്‍. രാജ്യത്തിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന മഹാരാഷ്ട്രയിലെ പ്രശസ്തമായ എല്ലോറ ഗുഹയാണ് നോട്ടിലെ പ്രധാന പ്രമേയം. നോട്ടുകള്‍ക്ക് 6.3 സെന്റീമീറ്റര്‍ വീതിയും 12.9 സെന്റീമീറ്റര്‍ നീളവുമാകും ഉണ്ടാകുക.
നോട്ടിന്റെ ഇരുവശവും മറ്റ് ഡിസൈനുകളും, ജിയോമെട്രിക് പാറ്റേണുകളും ഉണ്ടാകും. വാട്ടര്‍മാര്‍ക്കിന് സമീപം വെര്‍ട്ടിക്കല്‍ ബാന്‍ഡിന് നടുക്കായി ഒരു പൂവിന്റേതിന് സമാനമായ ഡിസൈനും പ്രിന്റ് ചെയ്തിട്ടുണ്ട്. വെളിച്ചതിന് നേരെ പിടിച്ചാല്‍ മാത്രമേ ഇത് കാണാന്‍ സാധിക്കുകയുള്ളു.

നോട്ടിന്റെ മുന്‍ഭാഗം ദോവനഗിരി ഫോണ്ടില്‍ 20 എന്ന് എഴുതിയിരിക്കും. ഒപ്പം മഹാത്മാ ഗാന്ധിയുടെ ചിത്രവും. ആര്‍ബിഐ, ഭാരത് (ഹിന്ദി ഭാഷയില്‍), 20 എന്നിവ ഉണ്ടാകും. ഒപ്പം ഭാരത്, ആര്‍ബിഐ എന്നെഴുതിയ സെക്യൂരിറ്റി ത്രെഡും ഉണ്ടാകും. ഗാരന്റി ക്ലോസ്, ഗവര്‍ണറുടെ ഒപ്പിനോടൊപ്പമുള്ള പ്രോമിസ് ക്ലോസ്, ആര്‍ബിഐ എംബ്ലം, അശോക സ്തംഭം എന്നിവയുണ്ടാകും. മാഹാത്മാ ഗാന്ധിയുടെ ചിത്രം, ഇലക്ട്രോടൈപ്പ് (20) വാട്ടര്‍മാര്‍ക്ക്, നമ്പര്‍ പാനല്‍ (ചെറുതില്‍ നിന്ന് തുടങ്ങി വലുതാകുന്ന തരത്തില്‍) എന്നിവയുമുണ്ടാകും.
പിന്‍വശത്ത് ഇടത് ഭാഗത്തായി നോട്ട് അച്ചടിച്ച് വര്‍ഷം രേഖപ്പെടുത്തിയിരിക്കും. സ്വച്ഛ് ഭാരത് ലോഗോയും മുദ്രാവാക്യവും ഇതിലുണ്ട്. നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ അറിയിച്ചു. മഹാത്മാഗാന്ധി ശ്രേണിയിലുള്ള പുതിയ 200, 500 നോട്ടുകളും കൂടി അച്ചടിച്ചിറക്കാനുള്ള ഒരുക്കത്തിലാണ് ആര്‍ബിഐ.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
