എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പലിശ 8.65 ശതമാനമായി വര്‍ധിപ്പിച്ചു

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിന് 2018-19 സാമ്പത്തിക വര്‍ഷം 8.65 ശതമാനം പലിശ അനുവദിക്കാനുള്ള ഇപിഎഫ്ഒയുടെ തീരുമാനത്തിന് ധനമന്ത്രാലയം അനുമതി നല്‍കി. റിട്ടയര്‍മെന്റ് ഫണ്ട് കൈകാര്യം ചെയ്യുന്ന എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) മുന്നോട്ടുവച്ച ശുപാര്‍ശയ്ക്ക് ധനമന്ത്രാലയത്തിന്റെ കീഴിലുള്ള ധനസേവനവകുപ്പാണ് അനുമതി നല്‍കിയത്. റിട്ടയര്‍മെന്റ് ഫണ്ട് കൈകാര്യം ചെയ്യുന്നത് കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന നിബന്ധനയിലാണ് അനുമതി. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ആദ്യമായാണ് പലിശ നിരക്ക് വര്‍ധിപ്പിക്കുന്നത്.

നോട്ടു നിരോധനം ഗുണം ചെയ്തു; പ്രത്യക്ഷ നികുതി വരുമാനത്തില്‍ വന്‍ വര്‍ധനവ്നോട്ടു നിരോധനം ഗുണം ചെയ്തു; പ്രത്യക്ഷ നികുതി വരുമാനത്തില്‍ വന്‍ വര്‍ധനവ്

മന്ത്രാലയവൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 8.55 ശതമാണ് ഇപിഎഫ് നിക്ഷേപത്തിനുള്ള പലിശ നിരക്ക്. സംഘടിതമേഖലയില്‍ ജോലിചെയ്യുന്ന ആറുകോടിയിലധികം തൊഴിലാളികള്‍ക്ക് ഗുണം ചെയ്യുന്നതാണ് ഈ തീരുമാനം.

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പലിശ 8.65 ശതമാനമായി വര്‍ധിപ്പിച്ചു

2016-17ല്‍ ഇപിഎഫ് പലിശ 8.8 ശതമാനത്തില്‍നിന്ന് 8.65 ശതമാനമാക്കി കുറച്ചിരുന്നു. ഫെബ്രുവരിയില്‍ കേന്ദ്ര തൊഴില്‍മന്ത്രി സന്തോഷ് ഗംഗവാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇപിഎഫ്ഒ ഉന്നതാധികാര യോഗത്തിലാണ് പലിശ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. ധനമന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചശേഷം ആദായനികുതിവകുപ്പും തൊഴില്‍ മന്ത്രാലയവും നിരക്ക് വിജ്ഞാപനം ചെയ്യേണ്ടതുണ്ട്. അതിനുശേഷമാണ് പുതിയ നിരക്കില്‍ പലിശ വരവുവെയ്ക്കാന്‍ ഇപിഎഫ്ഒ അതിന്റെ 120 ഫീല്‍ഡ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കുക.

English summary

The Finance Ministry has approved 8.65 per cent rate of interest on Employees Provident Fund (EPF) for 2018-19

The Finance Ministry has approved 8.65 per cent rate of interest on Employees Provident Fund (EPF) for 2018-19
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X