തിരുവനന്തപുരം: കുവൈത്തിലേക്ക് നോര്‍ക്ക റൂട്ട്സ് വഴി 1000 ഗാര്‍ഹികത്തൊഴിലാളികളെ ഉടന്‍ റിക്രൂട്ട് ചെയ്യും. കുവൈത്തിലെ അര്‍ധ സര്‍ക്കാര്‍ റിക്രൂട്ട്മെന്റ് സ്ഥാപനമായ അല്ദുര്റ കമ്പനിയിലേക്കാണ് റിക്രൂട്ട്മെന്റ്. ഗാര്‍ഹിക തൊഴിലാളികളുടെ സുരക്ഷിതത്വവും നിയമപരവും സുതാര്യവുമായ റിക്രൂട്ട്മെന്റും ഉറപ്പുവരുത്തുന്നതിനായി നോര്‍ക്ക് റൂട്ട്സ് അല്ദുര്റ ഫോര്‍ മാന്‍പവര്‍ കമ്പനിയുമായി നേരത്തേ ധാരണപത്രം ഒപ്പുവച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയമനം.
30നും 50നും മധ്യേ പ്രായമുള്ള 1000 വനിത ഗാര്‍ഹിക തൊഴിലാളികളെ നോര്‍ക്ക റൂട്ട്സ് മുഖാന്തരം തെരഞ്ഞെടുക്കുന്നത്. ശമ്പളം 110 കുവൈത്ത് ദീനാര്‍ (ഏകദേശം 25000 രൂപ). തെരഞ്ഞടുക്കപ്പെടുന്നവര്‍ക്ക് വിസ, വിമാന ടിക്കറ്റ്, താമസം, ഭക്ഷണം എന്നിവ സൗജന്യമാണ്. റിക്രൂട്ട്മെന്റിന് നോര്‍ക്ക് പ്രത്യേക ഫീസ് ഈടാക്കുന്നില്ലെന്ന സവിശേഷതയുമുണ്ട്. താല്പര്യമുള്ളവര് norkadswgmail.com ലേക്ക് വിശദമായ ബയോഡേറ്റ, ഫുള്‍ സൈസ് ഫോട്ടോ എന്നിവ അയയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ 1800-425-3939 എന്ന ടോള്‍ഫ്രീ നമ്പറില്‍ ലഭിക്കും.

നോര്‍ക്ക റൂട്ട്സിന്റെ സ്ത്രീ ശാക്തീകറണ പദ്ധതികളുടെ ഭാഗമായാണ് വിദേശരാജ്യങ്ങളിലെ വിവിധ തസ്തികകളിലേക്ക് റിക്രൂട്ട്മെന്റുകള്‍ നടത്തുന്നത്. ഗാര്‍ഹികതൊഴിലാളികള്‍ പീഡനത്തിന് വിധേയരാകുന്നുവെന്ന പരാതി വ്യാപകമായ സാഹചര്യത്തില്‍ കുവൈത്തിലേക്ക് ഗാര്‍ഹിക തൊഴിലാളികളെ അയക്കുന്നത് ഇടയ്ക്ക് ഇന്ത്യന്‍ അധികൃതര്‍ നിര്‍ത്തിവച്ചിരുന്നു. ഫിലിപ്പീന്‍സ് ഗാര്‍ഹികത്തൊഴിലാളികള്‍ കൊല്ലപ്പെടുന്നത് പതിവായതിനെ തുടര്‍ന്നുണ്ടായ വിവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടി. എന്നാല്‍ സര്‍ക്കാര്‍ തലത്തില്‍ നിരന്തര ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇന്ത്യ ഗവണ്മെന്റ് അംഗീകാരമുള്ള നോര്‍ക്ക വഴി റിക്രൂട്മെന്റ് ആകാമെന്ന് ധാരണയായത്. നോര്‍ക്കയുടെ റിക്രൂട്മെന്റ് വഴി കുവൈത്തില്‍ എത്തുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഇന്ത്യന്‍ എംബസിയില്‍ നിന്ന് ഉള്‍പ്പെടെ ആവശ്യമായ സഹായസഹകരണങ്ങള്‍ ലഭിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
