ദില്ലി: ഉരുളക്കിഴങ്ങ് കേസിന്റെ പശ്ചാത്തലത്തില്‍ പെപ്സികോ ഇന്ത്യയ്ക്കെതിരേ കര്‍ഷകര്‍ നടത്തിവരുന്ന സരത്തിന് രാഷ്ട്രീയ പിന്തുണയേറുന്നു.
ബഹിഷ്ക്കരണ കാംപയിനുമായി തൊഗാഡിയ
സംഘപരിവാര്‍ സംഘടനയായ രാഷ്ട്രീയ കിസാന്‍ പരിഷത്താണ് കര്‍ഷകര്‍ക്ക് പിന്തുണയുമായി അവസാനമായി എത്തിയത്. കര്‍ഷകര്‍ക്കെതിരേ പെപ്സികോ നല്കിയ കേസ് നിരുപാധികം പിന്‍വലിക്കണമെന്ന് സംഘടനയുടെ പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. അല്ലാത്ത പക്ഷം ലെയ്സ് ഉള്‍പ്പെടെയുള്ള പെപ്സികോ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്ക്കരിക്കാനാണ് സംഘടനയുടെ നീക്കം.
പെപ്സി കേസ് കൊടുത്തത് 9 കര്‍ഷകര്‍ക്കെതിരേ
ലെയ്സ് ഉണ്ടാക്കുന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്തതിന് 1.5 കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്തില്‍ ഒമ്പത് കര്‍ഷകര്‍ക്കെതിരെ പെപ്സികോ ഇന്ത്യ കേസ് നല്കിയ സംഭവമാണ് പുതിയ വഴിത്തിരിവിലെത്തി നില്‍ക്കുന്നത്. ബഹുരാഷ്ട്ര കമ്പനിയുടെ നടപടിക്കെതിരേ കര്‍ഷക പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ കോടതിക്കു പുറത്ത് കേസ് ഒത്തുതീര്‍ക്കാമെന്ന നിലപാട് കമ്പനി സ്വീകരിച്ചിരുന്നുവെങ്കിലും കര്‍ഷകര്‍ ഇതിന് തയ്യാറായിട്ടില്ല.
കര്‍ഷകര്‍ക്കെതിരേ താല്‍ക്കാലിക ഉത്തരവ്
തങ്ങളുടെ അനുവാദമില്ലാതെ തങ്ങള്‍ക്ക് പേറ്റന്റുള്ള പ്രത്യേക ഇനം ഉരുളക്കിഴങ്ങ് കൃഷി ചെയ്തുവെന്ന് കാണിച്ചാണ് സബര്‍ക്കന്ത, ആരവല്ലി ജില്ലകളിലെ ഒമ്പത് കര്‍ഷകര്‍ക്കെതിരേ വന്‍തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് പെപ്സി കേസ് കൊടുത്തത്. പെപ്സി കമ്പനിയുടെ കേസ് പരിഗണിച്ച് അഹമ്മദാബാദ് കൊമേഴ്സ്യല്‍ കോടതി കര്‍ഷകര്‍ക്കെതിരായി താത്ക്കാലിക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സാംപിളുകള്‍ പരിശോധിക്കാനും അന്വേഷണം നടത്തുന്നതിനും അഭിഭാഷകനായ പരസ് സുഖ്വാനിയെ കമ്മീഷണറായി നിയോഗിച്ച കോടതി ഏപ്രില്‍ 26 വരെ കൃഷിയും വില്പനയും നിര്‍ത്തി വെക്കാനും നിര്‍ദ്ദേശിച്ചിരുന്നു.
ലെയ്സിന് എഫ്എല്‍ 2027 ഉരുളക്കിഴങ്ങ്
എഫ്എല്‍ 2027 വിഭാഗം ഉരുളക്കിഴങ്ങാണ് ലെയ്സ് ഉണ്ടാക്കുന്നതിനായി പെപ്സികോ ഉപയോഗിക്കുന്നത്. ഈ വിഭാഗത്തില്‍പ്പെടുന്ന ഉരുളക്കിഴങ്ങ് ആദ്യമായി 2009ല്‍ ഇന്ത്യയിലാണ് എഇ5 ട്രേഡ്മാര്‍ക്കില്‍ ഉല്പാദനം ആരംഭിച്ചത്. പഞ്ചാബിലെ കര്‍ഷകരെ ഉപയോഗിച്ചായിരുന്നു ഉത്പാദനം.
സമരത്തിന് പിന്തുണയുമായി കോണ്‍ഗ്രസും
സങ്കര ഇനത്തില്‍പ്പെട്ട ഈ ഉരുളക്കിഴങ്ങിന്റെ അവകാശം, പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആന്‍ഡ് ഫാര്‍മേഴ്സ് റൈറ്റ്സ് ആക്ട്-2001 പ്രകാരം തങ്ങള്‍ക്കാണെന്നാണ് കമ്പനി പറയുന്നത്. അതേസമയം പ്രാദേശികമായി ലഭിച്ച വിത്ത് ഉപയോഗിച്ചാണ് കര്‍ഷകര്‍ കൃഷി ചെയ്തതെന്നാണ് കര്‍ഷകരുടെ വാദം.
അതിനിടെ, കര്‍ഷക കാംപയിന് പിന്തുണയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹ്മദ് പട്ടേലും രംഗതെത്തി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications